അത് കൊണ്ട് തന്നെ ഇവിടെ നിന്നാൽ എന്റെയും ഇവൾടെയും പണി തീരും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ അവിടെ നിന്നും വേഗം അടുക്കള വാതിൽ വഴി പുറത്തേക് സ്കൂട്ടായി.
ഞാൻ ഓടി പോകുന്നത് കണ്ട് ദിവ്യ ചിരിക്കുന്നുണ്ടായിരുന്നു.
എന്നാൽ അത് ഒന്നും കേൾക്കാത്ത മട്ടിൽ ആണ് അവിടെ നിന്നും പോയത്.
ഞങ്ങളുടെ സേഫ്റ്റി എനിക്ക് നോക്കേണ്ടേ അതാ പോയത് തന്നെ അല്ലായിരുന്നെങ്കിൽ അവളിൽ നിന്നും ഒരു ഉമ്മയും കൂടി ഞാൻ മേടിച്ച്നെ.
ഇന്നലെയും, മഴ പെയ്തിരുന്നു..
ഇന്നലെയും, ഉദയാസ്തമയങ്ങളുണ്ടായിരുന്നു..
പക്ഷേ, അവയൊന്നും എന്‍റേതായിരുന്നില്ല..
എനിക്കു വേണ്ടിയായിരുന്നില്ല..
കാരണം.. ഇന്നലെ
ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല..
ഇന്നെപ്പോഴോ, എന്നിലുണര്‍ന്ന
പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു
മഴയ്ക്കു, അവളുടെ ഗന്ധമാണ്..
സൂര്യരശ്മികള്‍, അവളുടെ
സ്പര്‍ശനമാണെന്ന്.
അ സമയം പ്രണയം ഒരു പൈങ്കിളി ആണ് എന്ന് പോലും എനിക്ക് തോന്നി പോയി.
ഇ പ്രണയത്തിനു എന്തോ വല്ലാത്ത ഒരു ഫീൽ. പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന..
അസുരനെ പോലും,
സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം..
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ
എന്നാശിച്ചു പോകുന്നു
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ