മഞ്ജു എന്റെ പാതി
Manju Ente Paathi | Author : Reshma Raj
ഇന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എസ് ഐ ആയി ഇന്ന് ചാർജ് എടുക്കുകയാണ് ഞാൻ (മിഥുൻ ). ഭാര്യയും പട്ടാമ്പി സർകാർ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്കും ആയ മഞ്ജു അവളുടേ അക്ടിവയിൽ എന്നെ കാത്തു നിൽക്കുന്നു..
ആരും അറിയാത്ത ഒരു ജോയിൻ ചെയ്യൽ ,ചാർജ് എടുക്കാൻ വരുന്നത് ആരാണെന്ന് സ്റ്റേഷനിൽ ഉള്ളവർക്ക് പോലും അറിയില്ല…
ഞാൻ വീടിൻ്റെ വാതിൽ അടച്ച് നടന്നു മഞ്ജുവിൻ്റ പുറകിൽ കയറി…
സ്കൂളിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ വാടകക്ക് താമസിക്കുകയാണ് ഞങൾ..
എനിക്ക് ജോലി കിട്ടിയാൽ ആദ്യത്തെ ഓഫീസ് യാത്ര ഒരുമിച്ച് ആയിരിക്കണം എന്ന് അവളുടേ വാശിയായിരുന്നു. ..
അതിനൊക്കെ ഒരുപാട് കാരണങ്ങൾ ഉണ്ട്…
കഴിഞ്ഞ മൂന്നു വർഷമായി എന്നെ പഠിപ്പിച്ചതും വീട്ട് ചിലവുകളും വാടകയും അങ്ങനെ എല്ലാം അവൾ ആയിരുന്നു നോക്കിയത്..
ഇതിനിടക്ക് അവള് അറിയാതെ ചില പാർട്ട് ടൈം ജോലി എല്ലാം ഞാനും ചെയ്യും..
വിശേഷ ദിവസങ്ങളിൽ അവൾക് എന്തെകിലും പ്രസെൻ്റ് നൽകാനും മറ്റു ചിലവുകൾക്കും ആയി…
ഒരിക്കൽ ഇതറിഞ്ഞ പുള്ളിക്കാരി വിലക്കിയിരുന്നു. ഞാൻ വീണ്ടും ഇത് തുടർന്ന്. അങ്ങനെ ലക്ഷ്യത്തിൽ ഉഴപ്പില്ല എന്ന വാക്കിൽ മുന്നോട്ട് പോയി…
അങ്ങിനെ ഞങളുടെ രണ്ടുപേരുടെയും യാത്ര പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി….
അവള് വണ്ടി നിർത്തി ഞാൻ ഇറങ്ങി കൂടെ വണ്ടി സ്റ്റാൻഡിൽ ഇട്ടു ഞാനും….
വർഷങ്ങൾക്കു മുൻപ് ഞാനും അവളും കുറ്റവാളികളെ പോലെ നിൽക്കേണ്ടി വന്ന പോലീസ് സ്റ്റേഷനിൽ ഇപ്പൊൾ എസ് ഐ ആയി വന്നു നില്കുന്നു…
അതാണ് എൻ്റ ഭാര്യ മഞ്ജുവിൻ്റ മധുര പ്രതികാരം…
അന്ന് ഉണ്ടായിരുന്ന പോലീസുകാരിൽ പലരും ഇന്നും അവിടെ സേവനം അനുഷ്ഠിച്ചു പോകുന്നുണ്ട്…
ഞങൾ സ്റ്റേഷനിലേക്ക് നടന്നു ..
സ്റ്റെപ് കയറുമ്പോൾ പാറാവുകാരൻ സല്യൂട്ട് തന്നു…
ജീവിതത്തിലെ ആദ്യ സല്യൂട്ട് ഞാൻ സ്വീകരിച്ചു എൻ്റ മഞ്ജുവിൻറ കൂടെ നിന്നു കൊണ്ട്….