കാമിനി 3
KAMINI PART 3 | AUTHOR : SARATH | Previous Part
ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി. നിങ്ങൾ ആദ്യമായിട്ടാണ് ഈ കഥ വായിക്കുന്നതെങ്കിൽ ഈ പാർട്ടിന് മുന്നേയുള്ള രണ്ട് പാർട്ടുകൾ വായിച്ച ശേഷം മാത്രം വായിക്കുക.
************************ ക്വാറന്റീനിൽ ആയതിനാലും കഥ എഡിറ്റ് ചെയുമ്പോൾ കുറച്ചു ഭാഗം ഡിലീറ്റ് ആയതിനാലുമാണ് കഥ പറഞ്ഞ സമയത്ത് പബ്ലിഷ് ചെയ്യാൻ കഴിയാഞ്ഞത് അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
*******************************************
“അഞ്ചു : അച്ഛാ രമേശന്റെ കഥ കഴിഞ്ഞോ “.
” അച്ഛനോ ഏത് അച്ഛൻ, ഇത് എന്ത് മൈര്…. “. ഞാൻ അവരുടെ ബാക്കി ചാറ്റുകൾ വായിക്കാൻ തുടങ്ങി. അച്ഛൻ : അവനെ ഇനി ഒരിക്കലും എണീറ്റു നടക്കത്തക്ക വിധം അക്കിട്ടുണ്ട് മോളെ…
“അപ്പോൾ ഞാൻ ഊഹിച്ചതെല്ലാം ശെരിയാണ്. അച്ഛൻ തന്നെയാണ് രമേശേട്ടന് പണി കൊടുത്തത്. പക്ഷെ ഏത് വകയിലാണ് ഇവളെന്റെ അച്ഛനെ അച്ഛാന്ന് വിളിക്കുന്നത്. എന്തായാലും ബാക്കി മെസ്സേജ് കൂടി നോക്കട്ടെ “.
അഞ്ചു : എനിക്ക് അത് കേട്ടാൽ മതി അച്ഛാ… സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി അച്ഛൻ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹവും കരുതലുമാണ് ഞങ്ങളുടെ ബലം. ഇനി അരവിന്ദച്ഛൻ മതി ഞങ്ങൾക്ക്.
“അപ്പോൾ സ്വന്തം അച്ഛനെക്കാൾ സ്ഥാനമാണ് ഇവളുടെ മനസ്സിൽ എന്റെ അച്ഛന് ഉള്ളതെന്ന് എനിക്ക് മനസിലായി”.
അച്ഛൻ : എന്റെ കാല ശേഷം നിങ്ങളെ നോക്കാൻ ഞാനൊരാളെ കണ്ടുവച്ചിട്ടുണ്ട്. അഞ്ചു : ഇങ്ങനെയൊന്നും പറയലെ അച്ഛാ… അച്ഛൻ : അല്ല മോളെ നിങ്ങൾക്ക് കവാലായി ഒരാളുകൂടെ വേണം. അഞ്ചു : അച്ഛൻ ആരെയാ ഉദ്ദേശിക്കുന്നത്…. അച്ഛൻ : എന്റെ മകൻ അർജുൻ… അഞ്ചു : അത് പ്രേശ്നമാവില്ലേ… അച്ഛൻ : അത് ഞാൻ നോക്കിക്കോളാം… എല്ലാ കഥകളും എനിക്കവനോട് പറയണം. അഞ്ചു : ശരി അച്ഛാ…, അച്ഛൻ എന്ത് തീരുമാനിച്ചാലും ഞങ്ങൾ മൂന്നുപേരും അച്ഛന്റെ കൂടെയുണ്ടാവും. പക്ഷെ അച്ഛനെ പോലെ അർജുന് രമേശന്റെ ഗുണ്ടകളെ നേരിടാനും അവരുടെ തന്ത്രങ്ങൾ അറിയാനുമൊക്കെ കഴിയുമോ. അച്ഛൻ : ആ കാര്യത്തിൽ എനിക്കൊരു സംശയമില്ല മോളെ. കാരണം നാട്ടിൽ അലമ്പ് കളിച്ചു നിന്ന അവനെ പിടിച്ച് ബാംഗ്ലൂരിൽ പഠിക്കാനയച്ചപ്പോൾ എത്രത്തോളം വളരുമെന്ന് ഞാൻ കരുതിയില്ല. അഞ്ചു : മനസിലായില്ല അച്ഛാ… അച്ഛൻ : അവൻ ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് അവനറിയാതെ ഞാനവന്റെ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഒരു സമയത്തു രാക്ഷ്ട്രിയം തലയ്ക്ക് പിടിച്ചവൻ കോളേജ് രാക്ഷ്ട്രിയത്തിലും പാർട്ടി പരിപാടികളിലും ഒരു നേതാവിനെ പോലെ മുൻ പന്തിയിലുണ്ടായിരുന്നു. കർണാടകയിലെ പ്രേമുക പാർട്ടിയുടെ നേതാവും എം.എൽ.എ യുമായ സുധീപ് ഗൗഡയുടെ കൂടെയായിരുന്നു അവൻ. അവന്റെ ആവശ്യങ്ങൾക്കായി ഞാൻ മാസാമാസം അയച്ചു കൊടുക്കുന്ന തുകയേക്കാൾ ഒരു വലിയ തുക ഓരോ മാസവും സുധീപ് ഗൗഡയിൽ നിന്നും അവനു ലഭിക്കുന്നുണ്ടായിരുന്നു. അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ. അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും അർജുൻ നിങ്ങളെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല. അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്. അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി…., അല്ല എന്റെ ആമി മോൾ എന്തേയ്… അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ…അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. 😅😅 അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട. മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ….