അരളിപ്പൂന്തേൻ 8 [Wanderlust] [Climax]

Posted by

ഒരു പെണ്ണും വിവാഹശേഷം തന്റെ പൂർവ കാമുകനെ കാണാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. യാദൃച്ഛികമായി കണ്ടാൽ തന്നെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയേ ഉള്ളു. പക്ഷെ മീര എന്തിനായിരിക്കും എന്നെ കാണണമെന്ന് പറഞ്ഞത്. ഇനി നഷ്ടബോധം വല്ലതും ആയിരിക്കുമോ… അതോ അവൾ ഇപ്പോഴും…

അവളെ കാണാമെന്ന് ഞാൻ തീരുമാനിച്ചതുമുതൽ മനസ് പലപ്പോഴും പഴയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. പിരിയാനും പിരിക്കാനുമല്ലേ ആരെകൊണ്ടും പറ്റൂ…അല്ലാതെ പരസ്പരം അനുഭവിച്ചറിഞ്ഞ അനുഭൂതിയെ അടർത്തി മാറ്റാൻ ആരെകൊണ്ടും പറ്റില്ലല്ലോ. വീണ്ടും കണ്ടുമുട്ടാൻ കോളേജ് തന്നെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത ആയിരുന്നു. തുടക്കം ഇവിടെ നിന്നായിരുന്നല്ലോ. വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം. ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും അവൾ ഇറങ്ങുന്നതുവരെ എന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

കോളേജ് ക്യാന്റീനിൽ എന്നോടൊപ്പമിരുന്ന് ചായ കുടിച്ചിരുന്ന പത്തൊമ്പതുകാരി മീരയിൽ നിന്നും ഇരുപത്തൊമ്പതുകാരി മീരയിലേക്കുള്ള ദൂരം വളരെ വലുതാണ്. മീരയാകെ മാറിപ്പോയി. നാടൻ പെണ്ണിൽ നിന്നും വിദേശ മലയാളിയിലേക്കുള്ള മാറ്റം അവളിൽ പ്രകടമായി. അന്ന് ആസ്വദിച്ച് കഴിച്ചിരുന്ന പഴംപൊരി കഴിക്കുന്നതിൽ പോലും ഒരു വിദേശ സ്റ്റൈലാണ് മീരയ്ക്ക് ഇന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു ചൂട് ചായയും മുരിഞ്ഞ പഴംപൊരിയും. അവളുടെ കുട്ടിത്തമെല്ലാം പോയി. ഇന്ന് ശരിക്കുമൊരു സ്ത്രീ ആയിരിക്കുന്നു. ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാനവളോട് ചോദിച്ചു, വർഷങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന മോഹമെങ്ങനെ ഉണ്ടായെന്ന്.. അതിന് അവൾ മറുപടി പറഞ്ഞില്ല. വൈകുന്നേരം വരെ സമയമുണ്ടല്ലോ എന്ന ഒഴിവ് പറഞ്ഞ് അവളെന്നെ നോക്കിയിരുന്നു.

ക്യാന്റീനിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിന് ചുറ്റും തണൽ വിരിക്കുന്ന പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. പഴയ അതേ വഴികളിലൂടെ ഇരുവഴിയായ് പിരിഞ്ഞവർ വീണ്ടുമൊരുമിച്ച് നടന്നകലുമ്പോൾ സംസാരിച്ചതെല്ലാം വിവാഹ ശേഷമുള്ള അവളുടെ ജീവിതത്തെകുറിച്ചാണ്. ദുബായിൽ വച്ച് അവസാനമായി കണ്ട മീരയല്ലിവൾ. നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് അവളുടെ കണക്ക് പുസ്തകത്തിൽ. അവൾ സമ്പാദിച്ചതിന്റെയും സ്വന്തമാക്കിയതിന്റെയും പകുതിപോലും വരില്ല എന്റെ സമ്പാദ്യം.

ഉച്ചയോടെ ഞാൻ അവളെ കൂട്ടി പോയത് ടൗണിലുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *