വീട്ടിലെത്തി ഫോട്ടോ പിടുത്തവും ബാക്കി ചടങ്ങുകളും ഒക്കെ കഴിഞ്ഞ് കുറച്ചൊന്ന് ഫ്രീയായത് ഇപ്പോഴാണ്. പൂമാലയും കയ്യിലെ ബൊക്കയും അഴിച്ചു വച്ചപ്പോഴല്ലേ പെണ്ണിന്റെ ശരിക്കുള്ള ഭംഗി കാണുന്നത്. കെട്ടിപ്പിടിച്ച് അങ്ങനെ നില്ക്കാൻ തോന്നും. എന്താ ഒരു അഴക്…. ഡ്രസ്സ് മാറാനായി തുഷാര എന്റെ മുറിയിലേക്ക് പോവാൻ ഒരുങ്ങുകയാണ്. എനിക്ക് എങ്ങനെങ്കിലും കൂടെ പോകണമെന്നുണ്ട്. എന്താ ഒരു വഴി… വഴിയൊരുക്കാനല്ലേ നമ്മുടെ ലെച്ചുപെണ്ണ്…
: ലെച്ചു.. ഒന്നിങ്ങ് വന്നേ…
: എന്താടാ..
:ഡീ… എന്നെക്കൂടി എങ്ങനെങ്കിലും ഒന്ന് മുകളിൽ എത്തിക്കെടി…
: എന്തൊരു ആക്രാന്തം ചെക്കന്..
: എടി അതല്ല… എനിക്ക് ഈ വേഷത്തിൽ അവളെയൊന്ന് കെട്ടിപിടിക്കണം… ഈ അവസരം പിന്നെ കിട്ടില്ലല്ലോ… പ്ലീസ് ലെച്ചു
: ഓഹ്.. അങ്ങനെ… നിക്ക് ഞാൻ വഴിയുണ്ടാക്കാം…
ലെച്ചു തുഷാരയെയും കൂട്ടി മുകളിലേക്ക് പോയി. എന്റെ മുറിയിൽ എത്തി കുറച്ച് സമയത്തിന് ശേഷം അവൾ മുകളിൽ നിന്നും ഉറക്കെ വിളിച്ചു.
: ശ്രീകുട്ടാ…. ഈ ഷെൽഫിന്റെ താക്കോൽ എവിടെ…
: അവിടെ എവിടേലും കാണും… നീ ശരിക്കും നോക്ക്
: അവൾ നോക്കിയാലൊന്നും കാണില്ല, നീ പോയി എടുത്ത് കൊടുക്ക് ശ്രീകുട്ടാ…
: എന്റെ അമ്മേ.. അവിടെ തന്നെ ഉണ്ട് .. അവൾ കാണാഞ്ഞിട്ടാ
: നീ പോയിട്ട് വാടാ.. നിനക്കും ഡ്രസ്സ് മാറണ്ടേ…
എന്റെ ലച്ചൂ.. നീ മുത്താണ് മോളെ. ഇത്ര പെട്ടെന്ന് ആഗ്രഹം സാധിച്ചു തരുമെന്ന് വിചാരിച്ചില്ല. മുറിയിൽ എത്തിയ ഉടനെ ലെച്ചു പുറത്തേക്കിറങ്ങി. അവളുടെ മുഖത്തെ കള്ളചിരിയൊന്ന് കാണണം..
: ഡാ.. വേഗം വേണേ.. ഞാൻ ഇവിടെ തന്നെ നിൽക്കാം
: ദേ പോയി ദാ വന്നു…. നീ പുറത്ത് നിൽക്ക്.
കതക് കുറ്റിയിട്ട് തിരിഞ്ഞപ്പോഴേക്കും തുഷാര ബാത്റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. എന്നെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. എന്റെ അരികിലേക്ക് ഓടി വന്ന അവളുടെ തുടയോട് ചേർത്തുപിടിച്ച് പൊക്കി. മുതുകിൽ കൈകുത്തി നിന്ന് എന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെയും കൊണ്ട് രണ്ടു വട്ടം കറങ്ങി, പെണ്ണിനെ നിലത്ത് നിർത്തി…ഉടനെ അവൾ എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. തുഷാരയുടെ രണ്ട് കവിളും ചേർത്തുപിടിച്ച് തുടിക്കുന്ന അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അമർന്നു….