സിഗരറ്റ് [Extended Version] [കൊമ്പൻ]

Posted by

ഇതുപോലെ പാവം പിടിച്ച പയ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല!! ഞാനോർത്തു.

ക്‌ളാസ്സ്‌കഴിഞ്ഞു വൈകീട്ട് ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ ഒത്തുകൂടി. വേദികയും വരുണും സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഞാനെന്റെ ഫോൺ നോക്കി. ഏട്ടന്റെ മെസ്സേജ്!!!

ബസിലാണ് ഒരു മണിക്കൂറിൽ എത്തും!!!

അത് വായിച്ചതുമെന്റെ മനസ് തുള്ളിച്ചാടി, എന്നിലെ കുസൃതിപെണ്ണിന്റെ തേൻ നുകരാൻ വരുന്ന നീല കണ്ണുള്ള വണ്ടിന്റെ മൂളൽ എനിക്ക് ഹൃദയിലെനിക്ക് സംഗീതമായി കേൾക്കാമായിരുന്നു….

ഫ്രെണ്ട്സ് നോട് ബൈ പറഞ്ഞിട്ട് ഞാനൊരു ഓട്ടോയുമെടുത്തുകൊണ്ട് വീട്ടിലേക്ക് പാഞ്ഞു. ഓട്ടോക്കാരൻ കണ്ണാടിയിലൂടെ എന്നെ ഇടയ്ക്കിടെ നോക്കുകയും കോളർ ശെരിയാക്കി മീശയൊക്കെ താഴ്ത്തുന്നുണ്ട്! ഞാനും ഒരു ചിരി സമ്മാനിച്ചപ്പോൾ പാവത്തിന്റെ മുഖം കാണണം! ബലം പിടിച്ചു നിന്നിട്ടിപ്പോ എന്തിനാണ് ല്ലേ?!

വീടെത്തിയതും ഞാൻ അച്ഛമ്മയോടു പറഞ്ഞു. ഏട്ടൻ വന്നോണ്ടിരിക്കയാണ് അച്ചമ്മേ! അച്ഛനെത്തിയോ….?!

വന്നിട്ടുണ്ട്! മോളെ കാത്തിരിക്കയാണ്…

അച്ഛാ… സോഫയിൽ ഇരുന്നുകൊണ്ട് ടീവി കാണുന്ന അച്ഛനെ ഞാൻ ഹഗ്ഗ് ചെയ്തു. അച്ഛന്റെ മുഖം മ്ലാനമായിരുന്നു.

എന്തെ അച്ഛാ…?!!

ഒന്നുല്ല മോളെ, നീ ഫ്രഷ് ആയിട്ട് വാ…

പറ അച്ഛാ…

ഒന്നൂല്ല….

അച്ഛനെന്നെ നോക്കാതെയാണ് പറഞ്ഞത്, ഞാൻ പിന്നെ നിർബന്ധിക്കാതെ ഞാനെന്റെ മുറിയിലേക്ക് കയറി ബെഡിൽ ഇരുന്നു കമ്മലും ടീഷർട്ടും ഊരിയിട്ടുകൊണ്ട് ഷവറിൽ ഒന്ന് കുളിക്കാനായി കയറി. കുളി കഴിഞ്ഞ ശേഷം, അച്ഛന്റെ അടുത്തേക്കിരുന്നപ്പോൾ അച്ഛനെന്റെ വിരിച്ചിട്ട മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

മോൾക്ക് തിരികെ ദുബൈ പോണമെന്നുണ്ടോ?!

ഉഹും…. ഇല്ല അച്ഛാ…പെട്ടാണെന്നതാ ഇങ്ങനെ ചോയ്ക്കാൻ?

അമ്മ പറഞ്ഞല്ലോ, നിന്റെ ക്‌ളാസ് കഴിഞ്ഞാൽ അങ്ങോട്ടേക്ക് പൊന്നോളമെന്നു നീ പറഞ്ഞിരുന്നത്…?!

എപ്പോ….

ഒരു വർഷം മുൻപ്!!

അത്… അത് അപ്പോഴല്ലേ, ഇപ്പോഴെനിക്ക് പോകാനൊന്നും വയ്യ!!!

നിൻറെയമ്മ, അവിടെ ഒരു കോളേജിൽ വർക്ക് ചെയ്യുകയല്ലേ, അവിടെ അഡ്മിഷൻ ശെരിയാക്കിയുട്ടുണ്ട് പോലും!!!!!

ഹേയ്യ് എനിക്കെങ്ങും വയ്യ! ഞാനിവിടെയാണ് നിക്കാൻ പോണേ, അന്ന് ഞാനങ്ങനെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പൊ അങ്ങനെയല്ല…

എന്റെ മുഖം വല്ലാതെ വാടിയിരുന്നു. ചിന്തിക്കാൻ പോലും വയ്യ ഏട്ടനെ വിട്ടു തനിച്ചങ്ങോട്ടേക്ക് പോകാൻ!

ഇപ്പൊ എന്തെ വ്യത്യാസം? അച്ഛൻ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *