മഴയുടെ ശക്തിയിൽ എവിടെയോ, എവിടുന്നോ നിലവിളിക്കുന്ന പോലെ ശബ്‌ദം കേട്ടപ്പോൾ.. പേടിച്ചു.. ചെറിയമ്മ എവിടെയാണ് . മരം വെട്ടിയിട്ട പോലെ ഒരുയിടി വെട്ടി .ഞാൻ വേഗം താഴേക്ക് ഓടി.. എന്തേലും പറ്റിയോ എന്നുള്ള ആദി എന്റെ ഉള്ളിലുണ്ടായിരുന്നു… സ്റ്റെപ്പിന്റെ നേരെ ഓടിയപ്പോൾ… താഴെ പകുതി സ്റ്റെപ് കേറി ചെവിപൊത്തി നിൽക്കുന്ന ചെറിയമ്മ.. കണ്ണുകൾ തുറന്നില്ല. ഞാൻ ശ്വാസം വിട്ടു ആശ്വാസമായി… എന്റെ അടുത്തേക്ക് വരുവായിരിക്കും..പാവം തോന്നി ഇത്രയൊക്കെ ചെയ്തിട്ടും.. അല്ല എന്നെ കൊണ്ട് ചെയ്യിച്ചിട്ടും.. വീണ്ടും ഇരന്നു വാങ്ങാൻ വരുന്നു.. അല്ലേൽ പേടിച്ചിട്ടാണോ?.ഞാൻ റൂമിലേക്ക് തന്നെ നടന്നു.. അവൾ എന്തായാലും വരുമെന്ന് കണക്കുകൂട്ടി .. ഞാൻ കേറി കട്ടിലിന്റെ മൂലക്ക് കാൽ നീട്ടി ചുമരിനോട് ചേർന്നിരുന്നു..തുറന്നിരിക്കുന്ന വാതിലിനിട ലൂടെ വരുന്ന ഇരുണ്ട വെളിച്ചം അത് കട്ടിലിൽ തൊടില്ല. ..പുറത്തേക്ക് നോക്കിയാൽ മഴ കാണാം ഓടിന്റെ മുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നു . ഇടക്ക് ചെറിയ മിന്നലിന്റെ വെളിച്ചം റൂമിലേക്ക് അടിക്കുമ്പോൾ ചുമരിൽ ഇരുട്ടത്തുള്ള ക്ലോക്ക് തെളിയും.. സമയം രണ്ടരയോട് അടുക്കുന്നു…ഉള്ളിലേക്കുള്ള വെളിച്ചതിനു ചെറിയൊരു മങ്ങൽ..
ഞാൻ തലതിരിച്ചു നോക്കി.. ചെറിയമ്മ പേടിയോടെ ഉള്ളിലേക്ക് നോക്കുന്നു. കേറിയാൽ ഞാൻ എന്തേലും പറയോ എന്ന് കരുതിക്കാനും, അല്ലേൽ നേരത്തെ ചെയ്തപോലെ എന്തേലും .. പെട്ടന്ന് മിന്നലടിച്ചു ഞാൻ കണ്ണടച്ച് പോയി.. ഭൂമിയെ പിളർത്തിയ പോലെ ഇടിവെട്ടി.ആ മിന്നൽ വലയം ചെറിയമ്മയെ പൊതിഞ്ഞോ എന്ന് തോന്നി. കണ്ണുതുറന്നപ്പോൾ ചെറിയമ്മ ചെവിപൊത്തി കണ്ണടച്ച് തന്നെ.പൊട്ടത്തിക്ക് അവിടെ നിക്കണോ ഉള്ളിൽ കേറിക്കൂടെ… മനസ്സിൽ കണ്ടതും അവൾ കുറച്ചു വേഗത്തിൽ ഉള്ളിലേക്ക് വന്നു.. കട്ടിലിന്റെ മറ്റേ അറ്റത്തായി ഞാനിരിക്കുന്ന പോലെ ചുമരിനോട് ചാരി കാലുനീട്ടി വേഗം തന്നെ കേറിയിരുന്നു.കൈകൾ പിണച്ചു മാറിൽ വെച്ചു.
തണുപ്പിരച്ചെത്തുന്നുണ്ട്.. പുറത്തെ മുഴക്കവും പേടിപ്പെടുത്തുന്ന ഒച്ചകളും.. ഇടി വെട്ടുമ്പോൾ ചെറിയമ്മ ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു..ചിരി വന്നു എനിക്ക്. എന്തൊരു പാവമാണിപ്പോ.മിന്നൽ ഉള്ളിലേക്ക് കേറി വരുന്നു.. അത് പേടിയോടെ ചെറിയമ്മ നോക്കുന്നുണ്ട്.. വാതിൽ തുറന്നിട്ടതാ.. അതടച്ചാൽ റൂമിൽ മൊത്തം ഇരുട്ടാകും.. എന്നെ പേടി കാണും… ഞാനെന്തെങ്കിലും ചെയ്താലോ. പൊട്ടി പെണ്ണ്..