മിഴി [രാമന്‍]

Posted by

“നീയെന്റെ ഊരക്ക് ചവിട്ടി എന്ന് ഞാൻ പറയും… അപ്പൊ ഞാൻ കിടന്നു പോയി. എനിക്കൊന്നും ണ്ടാക്കാനും കഴിഞ്ഞില്ല  ” അവളുടെ കുറുമ്പുള്ള മറുപടി.ഇപ്പൊ ആ കൈകൾ എന്റെ കയ്യിൽ കോർത്തു നല്ല തണുപ്പുള്ള കൈകൾ. പിന്നെ ആ വിരലുകൾ എന്റെ വിരലുമായി പിണച്ചു കളിച്ചു..

രാവിലെ വേദനിപ്പിച്ചതിനു എനിക്ക് വല്ലയ്മ തോന്നി

” വേദന ഉണ്ടയിരുന്നോ ” വിഷമം ആ വാക്കുകളിലുണ്ടായിരുന്നു

” പോടാ തെണ്ടി എന്ത് ചവിട്ട നീ ചവിട്ടിയത്, നിന്റെ ചെറിയമ്മ അല്ലെ ഞാൻ ” ആ മുഖം ഉയർത്തി ആണ് അവളതു ചോദിച്ചത്. പരിഭവം ആ വാക്കുകളിൽ മുഖം എന്റെ നേരെ . ഞാനാ കണ്ണിന്റെ വലയത്തിനുള്ളിൽ പെട്ടു പോയി.ആ ഉണ്ടക്കണ്ണ് വിരിഞ്ഞു

“ഹലോ  ” കൈ ഞൊടിച്ചു അവൾ ചിരിച്ചു.. “എവിടെയാണ് ”

“ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാം ല്ലേ ” ഞാൻ പറഞ്ഞു പോയി .ഒരു നിമിഷം ഒന്നും മിണ്ടാതെ ഞങ്ങൾ പരസ്പരം നോക്കി.

ആ മുഖത്ത് കുറുമ്പ് പടർന്നു..

“പോടാ പൊട്ടാ ” എന്റെ മൂക്ക് പിടിച്ചു അവളുന്തി..

” എടീ ” അവളെ പിടിക്കാൻ ഞാൻ ആഞ്ഞപ്പോ.

പുറത്ത് കാറിന്റെ ശബ്‌ദം.. ഹോൺ മുഴങ്ങി…

“അയ്യോ ചേച്ചി വന്നു ” അവൾ ബെഡിൽ നിന്ന് നിരങ്ങി എഴുന്നേറ്റു..

“ചെറിയമ്മേ.. “ ഞാനാ കയ്യിൽ പിടിച്ചു .

“ഉം “ചെറിയമ്മ തിരിഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല കിട്ടാത്ത വാക്കുകൾ ഞാൻ ചിരിയിൽ ഒതുക്കി… അമർത്തിയ ചിരി ചിരിച്ചു ചെറിയമ്മതിരിഞ്ഞു നടന്നു. നിമിഷങ്ങളിൽ കണ്ണുകളടഞ്ഞു ഞാൻ ബെഡിൽ ഒന്ന് കൂടെ കിടന്നു ശ്വാസം വലിച്ചു വിട്ടു . ഒരു ദിവസം കൊണ്ടുള്ള മാറ്റമോ?വിശ്വസിക്കാൻ പറ്റുന്നില്ല..കൂടെ ഇരുന്നപ്പോ.. തോളിൽ തല ചായ്ച്ചപ്പോൾ.. അനുഭൂതി

“അഭീ……” താഴെ നിന്നും ചെറിയമ്മയുടെ നീട്ടിയ വിളി…

“അഭി ഒന്നിങ്ങു വന്നേ….” എന്തോ ആവശ്യത്തിനുള്ള വിളിപോലെ തോന്നി.. ആ വിളിയിൽ തന്നെ ഒരീണം ഉണ്ട്.ഇതു വരെ കേള്‍ക്കാത്ത സ്നേഹത്തോടെയുള്ള ഈണം.വന്നത് അമ്മ അല്ലെ.?. ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി.. താഴെ ഒരു വെളുത്ത പോളോ കിടക്കുന്നു.. വേറാരോ ആണല്ലോ… ഞാൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നു.. കറണ്ടില്ല ഉള്ളിലെല്ലാം ഇരുട്ട്… ഈർപ്പം അടങ്ങിയ അന്തരീക്ഷം നല്ല തണുപ്പും… വരാന്തയിൽ… പുറം തിരിഞ്ഞു ചെറിയമ്മ ആരോടോ സംസാരിക്കുന്നു.. ഞാൻ വന്നതറിഞ്ഞു തിരിഞ്ഞു.പിന്നെ മുന്നിലുള്ള ആളെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *