മിഴി [രാമന്‍]

Posted by

“അതേ… മോന്റെ മനസ്സിലാക്കാത്ത ചില കാര്യങ്ങളും ഉണ്ട് ലക്ഷ്മി മാഡം ” ചെറിയമ്മയുടെ അർത്ഥം വെച്ചുള്ള ഒരു പറച്ചിൽ.. ദൈവമേ… ഞാൻ ചിരി നിർത്തി..

“ആണോടാ?” അമ്മയുടെ ചോദ്യം..

“പറഞ്ഞു കൊടുക്ക് അഭി മോനെ ” ചെറിയമ്മയുടെ പുച്ഛത്തിലുള്ള പ്രോത്സാഹനം..ഞാൻ ദയനീയതയോടെ അവളെ നോക്കി.

“ഒന്നുമില്ലമ്മേ.. ഇവളെ അറീല്ലേ എന്നെ കുറ്റം അല്ലാതെ ഇതുവരെയെന്തേലും അവൾ പറഞ്ഞിട്ടുണ്ടോ ” രക്ഷപ്പെടാൻ കാച്ചിയതാണേലും.. ചെറിയമ്മയുടെ മുഖം എനിക്കൊന്നു കാണണമായിരുന്നതു പറയുമ്പോൾ..ഇന്നത്തെ അനുഭവം വെച്ചു.. ചെറിയമ്മ എന്നോട് കാണിച്ചിട്ടുള്ള അടുപ്പം എന്താണെന്ന് അറിയാൻ ഒരു ശ്രമം.. പക്ഷെ ആ മുഖത്തു ഒരു ഭാവ മാറ്റവുമില്ല. എനിക്ക് നിരാശയായി..

“നീപോടാ കാട്ടുമാക്കാ ” ചെറിയമ്മയുടെ പ്രതികരണം അങ്ങനെ ആയിരുന്നു…

“നീ പോടീ… അണ്ണാച്ചി ” ഞാനും വിട്ടുകൊടുത്തില്ല.. ദേഷ്യം കൊണ്ടല്ല..ഇത് സ്ഥിരം ആയിപ്പോയി..

” മതി രണ്ടുപേരും നിർത്തിക്കോ.. കെട്ടിക്കാറായി,പോത്ത് പോലെ വളർന്നു ന്നട്ടും കടിച്ചു കീറാൻ നടക്ക ” അമ്മയിടപെട്ടു…എന്നെയും ചെറിയമ്മയെയും വലിച്ചു വീട്ടിൽ കേറ്റി…

“അനൂ  ” അച്ഛന്റെ വിളി.. “എന്താ കുട്ടേട്ടാ” ചെറിയമ്മ റൂമിലേക്ക് നടന്നു… ഞാൻ ഹാളിൽ കേറി ടി വി ഓൺ ചെയ്തു… കുറച്ചു നേരം കണ്ടപ്പോ അച്ഛന് വന്നു. കല്യാണത്തിനെ കുറിച്ച് തള്ളിമറിച്ചു… അങ്ങനെ ഇരിക്കുമ്പോൾ… അടുക്കളയിൽ നിന്ന് ചീത്ത .അമ്മയാണ്.ചെറിയമ്മക്കായ്ക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു

“എവിടെ അവന്….ഡാ…. അഭീ…” അവസാനം എന്റെ നേർക്കെത്തി വിളി… ഞാൻ അച്ഛന്റെ മുഖത്തു നോക്കി… പോയി വാങ്ങി പോര് എന്ന് പുള്ളി തലയാട്ടി..

ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ കലിതുള്ളി നോക്കുന്നു.. ചെറിയമ്മ സൈഡിൽ തലതാഴ്ത്തി.. ഞാൻ വന്നതറിഞ്ഞു ഒന്ന് എന്നെ നോക്കി…

“എന്താ അഭീ… ഇത്… ഉച്ചക്ക് നീയെന്താ കഴിച്ചത്? ചോറ് ഉണ്ടാക്കി വെച്ചല്ലേ ഞാൻ പോയത്.. ഒരു കറിയുണ്ടാക്കാൻ ആണോ പാട്. ഒന്നും തിന്നാതെ കുത്തിയിരുന്നോളും രണ്ടും..പിന്നെ ഞാൻ എന്തിനാ കഷ്ടപ്പെട്ട് ചോറുണ്ടാക്കി പോയത്.. ” അമ്മയൊച്ചയിട്ടപ്പോ ഞാൻ ചെറിയമ്മയെ നോക്കി. ദുഷ്ടേ ആ നിൽപ്പ് കണ്ടില്ലേ…

“അവളെ നോക്കി പേടിപ്പിക്കേണ്ട? ഒരു കറിയുണ്ടാക്കാൻ നിനക്കും പറ്റും ” ഇപ്പൊ അങ്ങനെയായി.. രാവിലെ ഞാനുണ്ടാക്കിയതിന് കണക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *