മിഴി [രാമന്‍]

Posted by

“ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ എഴുന്നേറ്റാൽ മതി ” എഴുന്നേൽക്കാൻ നോക്കിയതും അമ്മ തടഞ്ഞു.

“അവന് കഴിക്കട്ടെ കുട്ടേട്ടാ , നല്ല വിശപ്പ് കാണും, ല്ലെ അക്ഷയ് വിശ്വനാഥ്?” പുച്ഛത്തിലുള്ള ശബ്‌ദം അച്ഛന്റെ പുറകിൽ നിന്ന്.ചെറിയമ്മ ശവം.ഞാൻ ഒരുനിമിഷം ദേഷ്യം കൊണ്ട് കണ്ണുകളടച്ചു പിടിച്ചു . അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ് അവൾക്ക്..അച്ഛന്റെ പുഞ്ചിരി..ഞാൻ ദയനീയതയോടെ അമ്മയെ നോക്കി.

“അനു ….ഡീ…. മതി നിന്റെ സംസാരം, എന്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ.അവളുടെ സംസാരം കണ്ടില്ലേ?” അമ്മയുടെ ചൊടിക്കൽ .വേണ്ടത്ര ഗൗരവം ആ ശബ്ദത്തിനുണ്ടോ എന്ന് സംശയം ആണ്.. ഇതൊക്കെ എത്ര കേട്ടതാ… അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ് അച്ഛനും, അമ്മയ്ക്കും അവൾ.. അമ്മയുടെ പതിനാലാം വയസ്സിലാണ് ചെറിയമ്മ ഉണ്ടായത്.. ചെറിയമ്മയുടെ ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടിൽ എന്റെ അച്ഛൻ വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊൻപതിൽ എന്നെ പ്രസവിച്ചു. എന്റെ തലവട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. അമ്മയുടെ അച്ഛനും അതിനടുത്ത് തന്നെ പോയി. അതുകൊണ്ട് ചെറിയമ്മ എന്റെ വീട്ടിലായി.. അന്ന് മുതൽ ഞാൻ പെട്ടതാണെന്ന് തോന്നുന്നു.. എന്നെ ഭരിക്കുന്നത് അവളുടെ കയ്യിൽ വന്നു ചേർന്നു … ഓരുപാടു തല്ലുകൾ.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു വേണ്ടി പട്ടിണി കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക് തല്ലുവാങ്ങി തരാൻ അവൾക്ക് വല്ല്യ ധൃതി ആയിരുന്നു.. കൊണ്ട്,കൊണ്ട്, കൊണ്ട് വെറുത്തു..

അവൾ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് വിട്ടു..+2 പഠിക്കാൻ. ഞാൻ രക്ഷപ്പെട്ടു.. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും അത്ര മാത്രം.. ഇതിപ്പോൾ കുറച്ചു കാലത്തിനു ശേഷം ആണ് കാണുന്നത്. ആൾ ഡോക്ടർ ആണ്  അതിന്റെ അഹങ്കാരം അതിനും കൂടുതൽ.

“നോക്ക് കുട്ടേട്ടാ….. അവന്റെ ചെറിയമ്മയല്ലെ ഞാൻ എന്നിട്ടും കണ്ടില്ലേ നോക്കി പേടിപ്പിക്കുന്നത് “മുന്നിൽ അമ്മയുടെ അടുത്തിരിക്കുന്നു അവൾ.ഈ ശവത്തിനെ ആണോ ഞാൻ ഇത്ര നേരം നോക്കിയത്. അവളുടെ കള്ള പരിഭവം.അച്ഛൻ അവളുടെ ചാക്കിലാണ്.. ആ വിളി തന്നെ കേട്ടാൽ അറിഞ്ഞു കൂടെ ” കുട്ടേട്ടാ “…

Leave a Reply

Your email address will not be published. Required fields are marked *