” ഓർക്കുന്നു…. മാത്രമല്ല… എന്റെ പിന്നിൽ അരിക് പറ്റി ഒരാൾ അത് കേട്ട് ആസ്വദിച്ച് ചിരിക്കുന്നതും കണ്ടു…”
കാന്തിയെ വരിഞ്ഞ് മുറുക്കി ഗോപൻ പറഞ്ഞു………
” ജയിംസിനെ കുറ്റം പറയാൻ പറ്റുമോ..? എനിക്കറിയാം എന്റെ ഒപ്പം ഇറങ്ങുമ്പോൾ അതിയായി ഒരുങ്ങാൻ ശ്രദ്ധിക്കുന്ന കാര്യം… പുരികം ഷേപ്പ് ചെയ്ത് മുടി മുഖത്തിന് ഇരുവശവും വിരിച്ചിട്ട്….”
കാന്തിയെ ചേർത്ത് പിടിച്ച് ഗോപൻ പറഞ്ഞു…
” കള്ളൻ…. ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ…?”
േ ഗാ പന്റെ െന ഞ്ചിൽ െകാഞ്ചിച്ച് ഇടിച്ച് കാന്തി മുഖത്ത് കൃത്രിമമായി ചമ്മൽ വരുത്തി…
” എന്റെ ഭാഗ്യം… മുടി സ്ട്രയിറ്റൻ ചെയ്ത് സ്ലീവ് ലസ് ധരിച്ച് ലിപ്സ്റ്റിക്ക് ഇട്ട് വരാഞ്ഞത്…. അല്ലങ്കിൽ അവൻ ചോദിച്ചേനെ….
” മോളാണോ…. എന്ന്..”
” ഒന്ന് പോകുന്നുണ്ടോ…. കളിയാക്കാതെ…”
കുറുമ്പ് കാട്ടുമ്പോഴും ഗോപൻ പറഞ്ഞത് കാന്തി സ്വകാര്യമായി ആസ്വദിക്കുന്നുണ്ടായിരുന്നു…