“നീ എവിടെയായിരുന്നെടാ … അച്ഛൻ ഇവിടേ കിടന്ന് കാട്ടി കൂട്ടിയതൊക്കെ നീ അറിഞ്ഞോ..” അയാളുടെ സ്വരത്തിൽ ദേഷ്യമോ പുച്ഛമോ കലർന്നിരിക്കുന്നതായി എനിക്ക് അനുഭവപെട്ടു.
“ഇല്ല.. എന്താ.. എന്താ പറ്റിയെ…?” ഞാൻ എന്റെ ആശ്ചര്യം മറച്ച് വെച്ചില്ല.
“അതൊന്നും ഇനി പറഞ്ഞ് നിക്കാൻ നേരമില്ല… നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് ചെല്ല്… അങ്ങോട്ട് കൊണ്ടോയിട്ടുണ്ട് നിന്റെ അച്ഛനെ..”
“ഹോസ്പിറ്റലിലോ… അച്ഛനെന്താ പറ്റിയെ…?”
“മിഴിച്ചു നിക്കാതെ വേഗം ചെല്ലാൻ നോക്കടാ..” ദിവാകരേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പായുകയായിരുന്നു. ആ നിമിഷം എന്റെ മനസ്സ് മറ്റെല്ലാ ചിന്തകളിൽ നിന്നും മാറി അച്ഛനിലേക്ക് ചുരുങ്ങിയിരുന്നു.
തുടരും…