അവളുടെ നാക്കിൽ നിന്ന് ആ പേരു കേട്ടതും കിരൺ നു ചൊറിഞ്ഞു വന്നു അവൻ ദേഷ്യം കടിച്ചമർത്തി
“ആഹാ ഇവിടെ ഉണ്ടോ എന്ന ഒന്ന് കാണണമല്ലോ ”
ജെറി കള്ള ചിരിയോടെ കിരൺ നെ നോക്കി . അവൻ അപ്പോഴും ദേഷ്യത്തോടെ അക്ഷരയെ നോക്കി ഇരിക്കുവാണ്
“ഡെയ് ഡെയ് ഇങ്ങനെ നോക്കാതെ അവൾ ഉരുകി തീരും ”
“പോടാ നാറി ” കിരൺ അടുത്തിരുന്ന പത്രം എടുത്ത് ജെറിയെ എറിഞ്ഞു ..
അന്നത്തെ ദിവസം വൈകിട്ട് വരെ അക്ഷരയും ജെറിയും അവിടെ കിരൺ ന്റെയും അമ്മയുടെയും കൂടെ തന്നെ ഇരുന്നു . ഉച്ച കഴിഞ്ഞപോൾ കോളേജിൽ നിന്ന് അവരുടെ കൂട്ടുകാരും മഹേഷ് സർ ഉം ഒക്കെ കിരൺ നെ കാണാൻ വന്നിരുന്നു . എല്ലാരും പിരിഞ്ഞു വൈകിട്ട് 5 മണി ആയപ്പോൾ അക്ഷരയുടെ ഫോണിൽ വീട്ടിൽ നിന്ന് വിളി വന്നു തുടങ്ങി
“അമ്മേ ഞാൻ അപ്പോ പോയിട്ട് വരാം , നാളെ കോളേജിൽ പോയിട്ട് വൈകിട്ട് വരാമേ ”
” മതി മോളെ… മോൾ പോയിട്ട് വ ഞാൻപറഞ്ഞത് ഒന്നും മറക്കണ്ട ”
“ശരിയമ്മേ ”
അവൾ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് കിരൺ ന്റെ അടുത്ത് ചെന്ന് അവന്റെ തലയിൽ തലോടി
“ഞാൻ പോയിട്ട് വരട്ടെ ടാ ”
കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു
അക്ഷര പുഞ്ചിരിച്ചു കൊണ്ട് തന്നെ റൂമിൽ നിന്ന് ഇറങ്ങി
പക്ഷെ അവളുടെ ഉള്ളിൽ വലിയോരു നെരിപ്പോട് ഉരുകികൊണ്ടിരുന്നത് അവളും അമ്മയും മാത്രം അറിഞ്ഞു
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾക്ക് ഓമനാമ്മയുടെ കോൾ വന്നു
“ഞാൻ ദേ ഇറങ്ങി അമ്മേ , ഇപോ എത്തും ”
“അല്ല മോളെ ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചത .. നീ രാവിലെ ചോദിച്ചില്ലേ അവനെ എവിടാ കണ്ടത് ന്ന് ”
” അതേ…. ” .
“അത് ഞാൻ കണ്ടുപിടിച്ചു നീ വേഗം വീട്ടിലേക്ക് വാ “