കിരൺ ന്റെ ചോര പറ്റിയ അവളുടെ ചുരിദാർ ടോപ്പ് അവൾ ഊരി മടക്കി മാറ്റി വച്ചു ന്നിട്ട് കുളിക്കാൻ പോയി . ………………………………………………… ജെറി ഹോസ്പിറ്റലിൽ കിരണ് നെ കിടത്തിയ റൂമിലേക്ക് വരുമ്പോ അമ്മ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കിരൺ നല്ല ഉറക്കത്തിലും
“അമ്മേ എന്ന ആലോചിച്ചു ഇരിക്കുവാ എന്തെങ്കിലും കഴിച്ചോ ” അപ്പോഴാണ് അമ്മ സ്വബോധത്തിലേക്ക് വന്നത്
“ആ ജെറി യോ … ഏയ് ഒന്നും വേണ്ടടാ ഇവന്റെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് എങ്ങനെ ഭക്ഷണം ഇറങ്ങാൻ ആണ് .. രാവിലെ ആ കൊച്ചു നിർബന്ധിച്ചകൊണ്ട് മാത്രമ ഞാൻ കരയാതെ പിടിച്ചു നിന്നത് ഇല്ലേ ഇന്നലെ രാത്രി ലെ പോലെ ഞാൻ… ”
അമ്മ കരയാൻ തുടങ്ങി
“അയ്യോ അമ്മ കരയല്ലേ … അവനു ഒന്നും പറ്റിയില്ല ല്ലോ … അവൾ … ആ അക്ഷര എന്തേ ”
അമ്മ കണ്ണു തുടച്ചു
“അവൾ വീട്ടിൽ പോയി ഫ്രഷ് ആവാൻ അല്ലേലും ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൾ ഇവനേം നോക്കി ഒരേ ഇരുപ്പ് ആയിരുന്നു .. അത്രക്ക് ഇഷ്ടം ആണോ ടാ അവൾക്ക് ഇവനെ ?? ”
ജെറിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു അവൻ ഒരു ചിരി മുഖത്ത് വരുത്തി
” അവൾ പ്രതാപന്റെ മോൾ ആണ് ല്ലേ ? ”
“അതേ അമ്മേ മറ്റേ സ്വർണ കട ഒക്കെ ഉള്ള ” ” ഹാം….”
അമ്മ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്‌തു
“അമ്മ പോയി ഫുഡ് കഴിച്ചു വാ ഞാൻ ഇരിക്കാം ഇവന്റെ കൂടെ അത്ര നേരം ”
ജെറി ഒരുപാട് നിർബന്ധിച്ചു അമ്മയെ കാന്റീനിലേക്ക് വിട്ടു , അത് അവന്റെ ആവശ്യം കൂടെ ആയിരുന്നു
ജെറി കിരൺ നെ ഉണർത്തി . ജെറിയെ കണ്ട് അവനു നല്ല സന്തോഷമായി , അവൻ ചുറ്റും നോക്കി അക്ഷരയെ കാണുന്നില്ല
“നീ ആരെയ നോക്കുന്നെ അമ്മ യെ ഞാൻ ക്യാന്റീൻ വരെ പറഞ്ഞു വിട്ടു ” കിരൺ ഒരു ചിരിയോടെ പറഞ്ഞു