കിരൺ ജെറി യുടെ വാക്കുകൾ കേട്ട് തല ആട്ടി കൊണ്ടിരുന്നു
………………………………………………..
വരാന്തയിൽ അപ്പോൾ അമ്മ അവളെ ആശ്വസിപിക്കുകയാണ്
“മോൾ എന്തിനാ കരയുന്നെ അവൻ ഒരു പാവമാണ് നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ന്ന് അമ്മക്ക് മനസിലായി ഇന്നലെ അവൻ വീട്ടിൽ കേറി വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുവാ , നിന്നെ പറ്റി തിരക്കിയപ്പോൾ അമ്മക്ക് ഞാൻ ഒരു മോനെ ഉള്ളൂ മോൾ ഒന്നും ഇല്ല എന്നൊക്കെ ബഹളം ആയിരുന്നു .. എന്താ നിങ്ങൾക് ഇടയിൽ സംഭവിച്ചത് ന്ന് ഞാൻ തിരക്കുന്നില്ല ഒരു കാര്യം പറയാം അവൻ ഒരു പാവം ആണ് മോൾ സത്യസന്ധമായി ആണ് അവനെ സ്നേഹിക്കുന്നത് എങ്കിൽ അമ്മ നിങ്ങളുടെ കൂടെ ഉണ്ടാവും ”
അക്ഷര കണ്ണൊക്കെ തുടച്ചു
“ഹേയ് അവനു ഒരു ചെറിയ സംശയം വന്നതാ അമ്മേ അതൊകെ ഞാൻ റെഡി ആക്കി കൊള്ളാം അമ്മ പേടിക്കണ്ട അവന്റെ വയ്യായിക ഒക്കെ മാറട്ടെ . ”
“ആം ന്ന വ അകത്തേക്ക് ഞാൻ എനിക്ക് ഒരു കൂട്ട് നോക്കി ഇരിക്കുവായിരുന്നു ആ പൊട്ടൻ ചെക്കൻ ജെറി ഏത് നേരവും ഫോണ് കുത്തി ഇരിക്കുവാ ”
അമ്മ അതും പറഞ്ഞവളെ വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു
“അമ്മേ ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയുമോ?? ”
അമ്മ പെട്ടെന്ന് നിന്നു
“എ… എന്താ മോളെ..?”
“അല്ല രാവിലെ എന്റെ അച്ഛൻ കിരൺ നെ കാണാൻ വന്നപ്പോൾ അമ്മയെ കണ്ട് സ്തംഭിച്ചു നിന്നിട്ട് പെട്ടെന്ന് തിരിച്ചു പോയി ഞാൻ നോക്കുമ്പോൾ അമ്മയും അതേ അവസ്‌ഥയിൽ നില്ക്കുന്നുണ്ടായിരുന്നു .. എന്താ അതിന്റെ ഒക്കെ അർത്ഥം .. ”
അമ്മയുടെ മുഖം വിളറി വെളുത്തു
“അത്… അതൊന്നും ഇല്ല മോളെ ഞാൻ ചെല്ലട്ടെ മോൾ വ ”
“അല്ല എന്തോ ഉണ്ട് അമ്മ പറ പ്ലീസ് നിങ്ങൾക്ക് മുന്നേ അറിയമായിരുന്നോ ??”
അവളുടെ ചോദ്യത്തിന് മുന്നിൽ അമ്മ നിന്ന് വിയർത്തു
“പറയാമ്മെ എന്താണേലും പറ പ്ലീസ് “