പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

പ്രണയമന്താരം 11

Pranayamantharam Part 11 | Author : Pranayathinte Rajakumaran | Previous Part


 

നീ എന്തിനാടി ഇങ്ങനെ ടെൻഷൻ അടിക്കണേ….. സ്കൂളിൽ സ്റ്റാഫ് റൂമിൽ ഇരുന്ന തുളസിയോട് ആതിര ചോദിച്ചു…….

ഒന്ന് പോയെടി ഒന്നും അറിയാത്ത പോലെ.. ഇന്നു മെഡിക്കൽ എൻട്രൻസ് റിസൾട്ട്‌ പബ്ലിഷ് ചെയ്യും.

അതിനു നിനക്ക് എന്താ തുളസി.. ഒരു ചിരിയോടെ ആതിര ചോദിച്ചു..

 

ഉണ്ട.. മതിയോ..

 

ഒന്ന് പയ്യെ പറ ശവമേ.. തുളസിയുടെ കയ്യിൽ അടിച്ചു ആതിര പരഞ്ഞു..

 

ആ…..  ടീ കുരിപ്പേ. എന്റെ കയ്യിന്നു കിട്ടും കേട്ടോ…

 

തുളസി നീ ഒന്ന് ടെൻഷൻ അടിക്കാതെ അവനു യോഗം ഉണ്ടേൽ കിട്ടും…

 

ആ.. അങ്ങനെ അല്ലെ അവനു കിട്ടും എനിക്ക്‌ അത്രയ്ക്ക് ഉറപ്പ് ആണ്…

 

കല്യാണി ടീച്ചർക്കു പോലും ഇത്രെയും ആദി കാണില്ല ചെക്കന്റെ കാര്യത്തിൽ……. ആതിര അതു പറഞ്ഞു ചിരിച്ചു…

 

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്…

 

ആ.. ടാ കൃഷ്ണ എന്തായി…. തുളസി ആദിയോടെ ചോദിച്ചു…

 

ആ സംസാരം ഏല്ലാം ആതിര ശ്രെദ്ധിച്ചു അത്ര തെളിച്ചം ഇല്ല തുളസിയുടെ മുഖത്തു.

ഫോൺ കട്ട്‌ ചെയ്തു വിഷമത്തോടെ ആതിരയെ നോക്കി തുളസിയുടെ കണ്ണ് നിറയാൻ തുടങ്ങി…. അവൾ കണ്ണ് തുടച്ചു വെളിയിലേക്ക് ഇറങ്ങി വതുക്കൽ നിക്കുന്ന ആളെ കണ്ടു തുളസി നിന്നു…..

 

ആതിരയും അപ്പോളെക്കും അങ്ങോട്ട്‌ വന്നിരുന്നു. അപ്പോൾ ആണ് അവിടെ നിന്ന കൃഷ്ണയെ കണ്ടത്….

 

ആ തുളസി ടീച്ചർ എന്താ കണ്ണ് ഒക്കെ നിറഞ്ഞു നിക്കണേ.. കൃഷ്ണ ചോദിച്ചു…

 

ഞാനും അതാ നോക്കിയേ ഇത്രേം നേരം എന്നോട് സംസാരിച്ചു നിന്നത് ആണ്.. ഒരു കാൾ വന്നു ആൾടെ മട്ടും ഭവവും മാറി.. ആതിര പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *