അതൊക്കെ പോട്ടെ.. നമ്മൾ തമ്മിൽ സംസാരിച്ചു എങ്ങും ഇത്താതെ പോയ ഒരു മാറ്റർ ഉണ്ട്.. അതു ഒന്ന് തീർപ്പ് ആക്കിക്കുടെ പ്ലീസ്… എനിക്ക് ജീവിക്കാൻ ഉള്ള ഒരു പ്രേതീക്ഷ ആണ് അതു..
തുളസി കൃഷ്ണയെ ഒന്ന് നോക്കി… എന്താ എന്നുള്ള ഭാവത്തിൽ..
ഒന്നും അറിയാതെ പോലെ നടിക്കേണ്ട… ഞാൻ ടീച്ചറെ കെട്ടുന്ന കാര്യം…
ഓ അതാണോ… അതു നടക്കുന്ന കേസ് അല്ല മോനെ പിന്നെ എന്തിനാ അതിനെ കുറിച്ച് ഒരു സംസാരം..
ഹാ.. അങ്ങനെ പറയലെ ടീച്ചറെ.. ഞാൻ കളിയായി പറയുക ഒന്നും അല്ല. അതിന്റെ എല്ലാ നല്ല വശങ്ങളെയും, ചീത്തവശങ്ങളെയും കുറിച്ച് പഠിച്ചു തന്നെ ആണ്… എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല…
ആഹാ… അതൊക്കെ തോന്നൽ ആണ്.. ഇനി ഇപ്പോൾ കോളേജിൽ ഒക്കെ പോകുമ്പോൾ നല്ല സുന്ദരി പെൺമ്പുള്ളാരെ കിട്ടും.. ഈ പ്രായത്തിനു മൂത്ത രണ്ടാം കെട്ടുകാരി ഒക്കെ എന്തിനാണ്.. അതു കൊണ്ടു ഈ സംസാരം നമുക്ക് നിർത്താം നീ വന്നെ അവർ ഒക്കെ നോക്കി ഇരിക്കുക ആകും വായോ…
അവർ അവിടെ ഇരുന്നോട്ടെ… പിന്നെ സുന്ദരി പെൺമ്പുള്ളാരു ആരും വന്നാലും തുളസി ടീച്ചർ ഈ മനസിൽ നിന്നു പോകില്ല.. ചുമ്മാ നേരം പോക്കിന് കാമകുത്തു തീർക്കാൻ അല്ല കൃഷ്ണ തുളസിയെ ഇഷ്ടം ആണ് എന്ന് പറഞ്ഞത്…. കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നെ ആണ്.. അതിനു പ്രായകുടുതലോ, രണ്ടാം കേട്ടോ ഒരു വിഷയമേ അല്ല… തുളസിയുടെ കണ്ണിൽ നോക്കിയാണ് കൃഷ്ണ ഇത്രയും പറഞ്ഞത്.
ഇതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു.. അവൾ പെട്ടന്ന് മുഖം തിരിച്ചു കണ്ണ് തുടച്ചു.. എന്നിട്ട് അവനെ നോക്കാതെ പോകാം എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങി വണ്ടിക്കരികിലേക്ക് നടന്നു……..