✨️…ദർശന…2✨️
Darshana Part 2 | Author : Thomas Alva Edison | Previous Part
ആദ്യ പാർട്ട് ഒരു പരാജയം ആയിരുന്നു…..തുടരേണ്ടാ എന്ന് കരുതിയതാണ്…..പക്ഷെ എനിക്ക് കിട്ടിയ കുറച്ച് കമന്റ്സ്….അതാണ് തുടർന്ന് എഴുതാൻ പ്രോത്സാഹാപ്പിച്ചത്….. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു……
ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…..ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..
ആ കുരിപ്പ് പോയതിന് ശേഷം സമയം പോകുന്നെ ഇല്ല…..
“എന്താടാ സ്വപ്നലോകത്ത് ആണോ…..”
“ആട നീയോ….നീയിത് എപ്പോ എത്തി….??”
“ഓ ഞാൻ കോളേജ്ന്ന് ഇപ്പൊ വരുന്ന വഴിയാ…ആരതി ഡിസ്ചാർജ് ആയല്ലേ….”
“ആഡ അവർ കുറച്ച് നേരം ആയി പോയിട്ട്…..” മൈര് എനിക്ക് എന്തെന്നില്ലാത്ത മടുപ്പ് അനുഭവപ്പെട്ടു…… ഇനിയും ഒരാഴ്ച ആലോചിക്കുമ്പോൾ തന്നെ വട്ടാകണൂ….. ഒമു രാത്രിവരെ എന്റെ കൂടെ ഇരിന്നു….. അവൻ എന്നിട്ട് വീട്ടിലേക്ക് പോയി….അവൻ പോയതിന് പിന്നാലെ ഞാൻ എന്റെ ഫോൺ എടുത്തൊന്ന് നോക്കി… വാട്സ്ആപ്പിൽ കൊറേ മെസ്സേജ് വന്ന് കിടപ്പുണ്ട്….ഒന്നും നോക്കാൻ ഒരു മൂഡ് ഇല്ല….വാട്സ്ആപ്പ് ന്ന് ബാക്ക് അടിക്കാൻ നോക്കുമ്പോഴാണ് പുതിയ ഒരു നമ്പറിൽ നിന്നും മെസ്സേജ് വരുന്നത്…..
“ഹായ് എഡി …..”
ആരാ ഈ പുതിയ നമ്പറിൽ നിന്നും എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നേ….. ആരതി ആയിരിക്കുമോ… അതേ ആരതി തന്നെ…
“ഹായ് ആരതി…..”
“ആരതിയോ ഏത് ആരതി…എടാ ഞാനാ തേജ….”
“ഓ നീയായിരുന്നോ…. ഏതാ ഈ നമ്പർ….”
“എന്താടാ നീ ആയിരുന്നൊന്ന് ഒരു ചോദ്യം…എന്താ എഡി നീ ആരെയെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുവാരുന്നോ…എടാ എക്സാം കഴിയണത് വരെ വാട്സ്ആപ്പ് കേറണ്ട എന്ന് വെച്ചു….പക്ഷെ നോട്സ് ഒക്കെ വേണ്ടതല്ലേ… അതോണ്ട് പുതിയ സിം ഇങ് എടുത്തു….”
മൈര് ഞാൻ ഇപ്പൊ ആരെ പ്രതീക്ഷിച്ചിരുന്നു ന്നാ പറയുവാ….
“ഡീ….അത് ഇന്നലെ കോളേജിൽ വെച്ച് ചെറിയ ഒരു വീഴ്ച… വീഴുമ്പോ ഒരു കുട്ടിയേം കൂട്ടിയാരുന്നു….ഇപ്പൊ ഗവണ്മെന്റ് ആശുപത്രിയിൽ ആ ഉള്ളെ….”
“ഈശ്വരാ നീ ഹോസ്പിറ്റലിൽ ആണോ ഉള്ളെ….എവിടെ തലശ്ശേരിയാ ….എന്നിട്ട് കാര്യമായിട്ട് പറ്റിയോടാ 😳🥺…..”