മിഴി 2 [രാമന്‍]

Posted by

“ഡാ തൊരപ്പ നിന്റെ നമ്പൂതിരി ഭാഷയൊക്കെ, ഇവിടെ വരുന്ന പെൺകുട്ടികളോട് എടുത്താൽ മതി ട്ടോ.എന്നോട് വേണ്ട…..” അവന്റെ ഒടുക്കത്തെ ഒരു ഭാഷ.ഇവിടുന്ന് ഇറങ്ങി അവന്റെ ഭാഷ കേട്ടാൽ വല്ല റബ്ബറിനും കുഴിയെടുക്കാൻ പോകുന്നവനായെന്നെ തോന്നു.ന്നിട്ടാണ് അവന്റെ ആട്ടം..

 

“മസിലു വിടടോ,, അല്ല നീയെന്താ ഇവിടെ ” അവന് സാധരണ നിലയിലേക്ക് വന്നു. പാവം ആണ് പണ്ട് തൊട്ടേ ഞങ്ങൾ തമ്മിൽ അറിയാം വല്ല്യ അടുപ്പം ഇല്ലാ എന്നാൽ വല്ല്യ അകൽച്ചയും ഇല്ലാ അങ്ങനത്തെ കൂട്ട്.

“ഞാൻ നന്നാവാൻ വന്നതാടാ “ഞാൻ വെറുതെ ഒന്നറിഞ്ഞു.

” ആണോ എന്നിട്ട് നീ ഉള്ളിൽ കേറീല്ലേ? ”  പറഞ്ഞതും ഞാൻ ഇളിച്ചു.ഇവനോട് പറയണോ ഉള്ളി കേറിയാൽ എന്താ ചെയ്യണ്ടേ എന്നറിയില്ലാന്നു. എന്റെ ഇളി കണ്ടിട്ടാണ് തോന്നുന്നു അവന്റെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടി മനസ്സിലായിക്കാണും..

“വാ… എന്തായാലും വന്നിലെ, ഞാൻ പറഞ്ഞു തരാം ” പുച്ഛമോ കളിയാക്കലുകളോ ഒന്നുമില്ലാതെ നല്ലൊരു ചിരി ചിരിച്ചു എന്നെ കൂട്ടിയവൻ ഉള്ളിലേക്ക് കേറി.സാധാരണം ഒരു കളിയാക്കൽ ആരുടെ എടുത്തുനിന്നുമുണ്ടാകും എവിടെ ഹരി ഒന്നും മിണ്ടീല്ല.

ഷർട്ടഴിക്കാൻ മടിയാണെങ്കിലും അഴിച്ചു. ഉള്ളിലേക്ക് കേറി… ഹ കാഴ്ച!! വേറൊരു ലോകം.ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ്, മൂക്കിലേക്ക് അരിച്ചു കേറുന്ന മണം,പിടയുന്ന ജ്വാലയുടെ മായാജാലവും,ഏതോ ശിൽപിയുടെ അഴൊകൊത്ത കലാവിരുതും, മന്ത്രങ്ങളുടേയും മണിയോച്ചകളുടെയും മധുര സ്വരം.

ഹരി പറഞ്ഞതനുസരിച്ചു ഓരോ കാര്യവും ചെയ്തു.പുതിയൊരനുഭവം

“ഹാ ചെറിയമ്മയുമുണ്ടല്ലോ ” കൈ കൂപ്പി കണ്ണടച്ച് തുറന്നതും ഹരി പറഞ്ഞു.. ഞാനവന്‍ നോക്കിയ ദിശയിലേക്ക് കണ്ണുകൾ നീട്ടി..മുന്നിൽ നടന്നു നീങ്ങുന്ന ചെറിയമ്മ. ആ സാരി ഇത്തിരി കൈ കൊണ്ട് പൊക്കി പിടിച്ചു വലം വെക്കുകയാണ്.മുന്നിൽ പോയ്‌ നിക്കാൻ കൊതിയായി.കൂടെ ഹരി ഉള്ളത് കൊണ്ട് മാത്രം ഓടീല്ല.. ഹരി പറഞ്ഞതനുസരിച്ചു വീണ്ടും ഞാൻ നടന്നു..

പ്രതിഷ്ടക്ക് അടുത്തെത്തിയപ്പോ മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുന്ന ചെറിയമ്മയേ കണ്ടു എന്ത് ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്ത്

“കുറേ നേരം ആയല്ലോ അഭി ” ചെറിയമ്മയെ നോക്കി ഹരി എന്റെ കാതിൽ സ്വകാര്യം പറഞ്ഞു.ഞാനും അലോചിച്ചു എന്‍റെ മുന്നെ കേറിയതല്ലേ എന്താ ഇത്ര മാത്രം പറയാനുള്ളേ .

Leave a Reply

Your email address will not be published. Required fields are marked *