“”അത് ചന്തു തന്നെയാ കാരണം, ജീന മിസ്സിന്റെ ആദ്യ ക്ലാസിലേ അവർക്ക് പഠിപ്പിക്കാൻ അറിയില്ലന്നു പറഞ്ഞു അവരെ താൻ കരയിച്ചു വിട്ടു . പിന്നെ നിങ്ങൾ തമ്മിൽ മിണ്ടിയിട്ടില്ല. ‘”
അവൾ പറഞ്ഞത് എന്നിക്ക് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ എന്തിനാ വെറുതെ ഒരു പെണ്ണിനെ കരയിപ്പിക്കുന്നത് അതും ഒരു മിസ്സിനെ! . ഒരു പക്ഷെ പഴയ ഞാൻ ഇനി വല്ല സാഡിസ്റ്റാരുന്നോ? ആന്ന് ആ ഹോസ്പിറ്റൽ ബെഡിൽ നിന്നും എഴുന്നേറ്റതിൽ പിന്നേ പാലോരോടും സംസാരിച്ചപ്പോൾ പഴയ ഞാൻ ഒരു മോശപ്പെട്ട ക്യാരക്റ്ററിന് ഉടമയാണെന്ന് തോന്നിയിട്ടുണ്ട്. പാൽക്കാരൻ ചേട്ടനും ജോലിക്കാരി ചേച്ചിയുമൊക്കെ ഞാൻ സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് നോക്കി നിന്നത്, ഏതാണ്ട് ആദ്യമായി അവരോടു സംസാരിക്കും പോലെ, തരം നോക്കാതെ ചെക്കൻ ഇപ്പൊ എല്ലാരോടും സംസാരിക്കാൻ തുടങ്ങി എന്നവർ തമ്മിൽ പറയുന്നത് ഞാൻ കേൾക്കയും ചെയ്തു. ഇതിപ്പോ അതിലും വെത്യസ്ഥമായ കാര്യമാണ്, മറ്റുള്ളവരെ പരിഹസിച്ചു അതിൽ സന്തോഷം കണ്ടെത്തുക. അത്രയും ചെറ്റയാണോ ഞാൻ?
‘”ഏയ് ഞാൻ അങ്ങനെ ഒരു മിസ്സിനെ വെറുതെ കരയിക്കുമോ?””
പഴയ ഞാൻ എത്രത്തോളം ദുഷ്ടനാണെന്നു അറിയുക എന്നതായിരുന്നു ആ ചോദ്യതിന്റെ ഉദ്ദേശം.
“”അങ്ങനെ വെറുതെ ഒന്നുമല്ല, അതിനും മുൻപുള്ള ദിവസം അവർ ചന്തൂനെ റാഗ് ചെയ്തു കരയിച്ചിരുന്നു .””
ഹാവു അപ്പൊ ഞാൻ അത്രക്ക് വലിയ സാഡിസ്റ്റൊന്നുമല്ല, എന്നാൽ പാവവുമല്ല. അല്ലേ!. എന്നാലും മിസ്സ് സ്റ്റുഡനസിനെ റാഗ് ചെയ്യുംമോ? അങ്ങനെ ചെയ്ത അവർ എത്ര സാഡിസ്റ്റായിരിക്കും . അവൾ പറഞ്ഞത് ശെരിയായിരിക്കും ഇപ്പോഴത്തെ എനിക്ക് പോലും വെറുപ്പ് തോന്നാൻ തക്കകാരണമാണത്. പിന്നെ ഞാൻ അശ്വതിയോട് ഒന്നും ചോദിച്ചില്ല, ഈ അച്ചു തന്നെയാണ് ആ പെൺകുട്ടി എന്ന് ഞാൻ ഉറപ്പിച്ചു.
പിറ്റേന്ന് ഞാൻ ബസ്സിൽ കയറിയപ്പോൾ അശ്വതിയുടെ കൂടെ ഞാൻ ഒരാളുടെ മുഖം കണ്ടു. അതേ അവൾതന്നെ, എന്നേ റാഗ് ചെയ്തു കരയിപ്പിച്ചത്, എനിക്കതിന്റെ ചെറിയഅംശംങ്ങൾ ഓർമയുണ്ട്, അവളുടെ അപ്പോഴത്തെ ആ പരിഹാസ ചിരി എനിക്ക് ഓർമ്മ വരുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് കേറി പോകുമ്പോൾ തന്നെ ആശ്വതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി. അവൾ ആദ്യം എഴുന്നേൽക്കാൻ ഒന്ന് മടിച്ചെങ്കിലും കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു. അപ്പോഴും അവളുടെ ആ കൂട്ടുകാരി ജീന എന്നേ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടാൽ അറിയാം അവൾക്ക് എന്നോട് വല്ലാത്ത ദേഷ്യമുണ്ട്.