ധയനിയ സ്വരത്തില്‍ അപേക്ഷ പോലെ ജീന അവളോട് പറഞ്ഞു.
“”നീയിപ്പോ എന്റെ കൂടെ വന്നില്ലങ്കിൽ എന്റെ ലൈഫിൽ നീ ഇനി ഉണ്ടാവില്ല.””
അത്രയും പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു.
“”സോറി ജിനേച്ചി എനിക്ക് പോണം. ചന്തു ഞാൻ വരാം””
പിന്നെ ഞാന്‍ ഒരലര്‍ച്ച കെട്ടു
“”Get out……””
***************
പുറത്തു ആളാനക്കമില്ലാത്ത ആ വാഗ മരച്ചോട്ടില്‍ എന്നെ തേടി അശ്വതി വന്നു. ജീനയുടെ കണ്ണു വെട്ടിച്ചു ഞങ്ങള്‍ എപ്പൊഴും ഇരിക്കുന്ന ഞങ്ങളുടെ മാത്രം സ്വര്‍ഗമാണവിടം. അവള്‍ അവിടേക്ക് വന്നപ്പോള്‍ എനിക്ക് ഒരുപാടു സന്തോഷമായി.
“”ഹമ് അപ്പോ നിനക്ക് എന്നോട് സ്നേഹമുണ്ട്””
ഞാന്‍ അവളോട് ചോദിച്ചു.
“”സ്നേഹം,….””
അവള്‍ അത് പറഞ്ഞപ്പോള്‍ ഒരു നിരാശ അവളുടെ മുഖത്തുന്നു എനിക്ക് വായിക്കാമായിരുന്നു.
“”അതെന്താടി നീ അങ്ങനെ പറഞ്ഞു കളഞ്ഞത് . പേടിയാണോ അവർ നിന്‍റെ ജീനേച്ചി ഇനി വല്ല പ്രശനമുണ്ടക്കുമെന്ന് “”
“”പിന്നെ ഒരവർ ക്ലാസ് കട്ട് ചെയ്തതിന് ഇപ്പൊ നമ്മളെ തൂക്കികൊല്ലും, ഒന്ന് പോ ചന്തൂസേ. എനിക്ക് വിഷമം ജീനേച്ചി നമ്മളോട് വഴക്കിട്ടു എന്നതിലാ.””
“”നിന്റെയൊരു ജീനേച്ചി, അവരോടു പോകാൻ പറ. സത്യത്തിൽ അവർക്കെന്താ പ്രശ്നം ?””
“” നിനക്കെന്ത ചന്തൂസേ ജിനേച്ചിയോട് ഇത്രയും വെറുപ്പ് “”
”” ആ അതൊന്നും എനിക്കറിയില്ല , എന്‍റെ ഉള്ളംകൊണ്ടു ഞാന്‍ അവരെ അത്രയും വേറുക്കുന്നുണ്ട് എനിക്ക് പഴയതൊക്കെ ഒരമ്മ ഇല്ലെങ്കിലും ആ വെറുപ്പ്, അതൊരിക്കലും എനിക്ക് മറക്കാൻ ആവില്ല….””
ഞാന്‍ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു , ഏതാണ്ട് ഞാന്‍ അവളെ വെറുക്കുന്നു എന്ന് പറഞ്ഞപോലെ . എന്റെ ഈ പാവം പെണ്ണ്.
“”അതിനു നീ എന്താടി ഇങ്ങനെ കരയുന്നെ? അതേപ്പറ്റി നമുക്കിനി സംസാരിക്കേണ്ട, അതോർക്കുമ്പോ പോലും എനിക്ക് തല വേദനിക്കും. അതൊക്കെ പോട്ടെ നമ്മുടേ ക്ലാസിലെ പിള്ളേരുമായി ശെരിക്കും നിന്‍റെ പ്രശനമെന്താ. എല്ലാരും എന്തിനാ നിനക്ക് പണിതെരാന്‍ അവസരം നോക്കി നിക്കുന്നെ? ഇന്നും അതന്നെയാണല്ലോ അവിടെ നടന്നത്.””