“”ഹോ, “”
അപ്പൊ അഭി എന്ന് പറഞ്ഞവൻ എന്റെ ശത്രു ആയിരിക്കും.
“”എന്താ ചന്തൂസേ ഒരു ഹോ. അവൻ എന്നോട് കമ്പനി കൂടാൻ വന്നു എന്ന് പറഞ്ഞോണ്ടാണോ?””
“”അതേ, അത് തന്നെയാ, എന്നിട്ട് നീ….””
“”ശ്ശോ…! നമ്മുടെ ക്ലാസിലെ ഏറ്റവും പാവം ചെക്കനും ഏറ്റവും വഷളൻ ചെക്കനും എന്റെ പുറകെ വന്നിട്ട് ഞാൻ ആരോടാ കൂട്ടകൂടിയത്? അത് മാത്രം എന്റെ ചന്തൂസ് ഓർത്താ മതി.””
“”ആരാ ഈ പാവം ചെക്കൻ.””
“”അതവനാ, നീ എന്റെ വഷളൻ അല്ലേ,
(പിന്നെ അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു, എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന പോലെ എനിക്ക് തോന്നി)
“”അറ്റ് തേ എന്റ് ഓഫ് തേ ഡേ ഹി ഷോ മി ഹിസ് റിയൽ ഫേസ്. അവൻ അല്ലാത്തത് ആണെന്ന് തെളിയിക്കാൻ ഒരു ശ്രെമം., അവനും ആണാണു പോലും. അന്നാ ചെറ്റ എന്നെ കയറി പിടിച്ചു, പക്ഷേ അവനാള് മാറിപ്പോയി, ഞാൻ അന്ന് ഈ അശ്വതി ചന്ദ്രശേഖർ ആരാണെന്നവനു അവനു കാട്ടികൊടുത്തു. ഞാൻ പ്രോപ്പർ ചാനലിൽ എന്റെ കംപ്ലയിന്റുമായി മുന്നോട്ട് പോയി. അങ്ങനെ നമ്മുടെ കോളേജിന് തന്നെ അവനെ പുറത്താക്കേണ്ടി വന്നു.
നിനക്കറിയോ നമ്മുടെ ക്ലാസിലേന്നല്ല ഈ കോളജിലെ തന്നെയെല്ലാ പെൺകുട്ടികളുടെ പ്രശ്നങ്ങൾക്കും ഇടപെടാൻ, ഫൈറ്റ് ചെയ്യാൻ ഞാൻ മുൻപിൽ തന്നെ എന്നും lഉണ്ടായിരുന്നു, പക്ഷേ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഒരുത്തിയും എന്റെ കൂടെ നിന്നില്ല. അവർക്കെല്ലാം ഞാൻ അപ്പൊ വെറും മോശക്കാരിയായി. ഞാൻ അവനു വഴങ്ങികൊടുത്തതാണ്പോലും. അന്നെന്നെ കുത്തിനോവിച്ചു രസിച്ചവരോട് ഞാൻ പിന്നെ എങ്ങനെ കൂട്ടുകൂടണം, നീ പറ.
അതോടെ എനിക്ക് മനസിലായി ഞാൻ എപ്പോഴും ഒറ്റക്കുതന്നെയായിരുന്നന്ന്. നിങ്ങൾ തിരിച്ചുവരും വരെ എനിക്കാ വിഷമം ഉണ്ടായിരുന്നു. ബട്ട് ഇപ്പൊ ഞാൻ ഹാപ്പി യാണ്, എനിക്ക് നീയുണ്ട് ജീനേച്ചിയുണ്ട് അങ്ങനെ എന്നേ അറിയാവുന്ന വളരെ കുറച്ചു ആൾക്കാരുണ്ട് , അത് മാത്രം മതിടാ എനിക്ക് “”