ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]

Posted by

 

 

അങ്ങനെ ഒരു വർഷം കൂടെ കടന്നുപോയി, അതിനിടയിൽ ഞാൻ അശ്വതിയോട് മാപ്പ് പറഞ്ഞു പിന്നെ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു. ആദ്യം സമ്മതിച്ചില്ലങ്കിലും പിന്നെ എന്റെ ശല്യം സഹിക്കവയ്യാതെ അവളും അത് സമ്മതിച്ചുതന്നു. അല്ല പിന്നേ, അവളെപ്പോലെ അത്രമാത്രം എന്നെ സനേഹിക്കുന്ന ഒരു പെണ്ണിന്നെ വിട്ടുകളയാൻ ഞാൻ മണ്ടനല്ലേ!.

 

വീണ്ടും ഒരു മഴയത്തു ബസ്സിൽ ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള സീറ്റിയിൽ വന്നിരുന്നു. അന്നും ആ പൂതന ഞങ്ങളെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. ആ പൂതന അങ്ങനെയാണ് ഞാനും അവളും എപ്പോ ഒരുമിച്ചിരുന്നാലും ഇങ്ങനെ നോക്കും, ഞാൻ എന്തോ വലിയ തെറ്റ് ചെയ്തപോലെ, ഞാൻ ഒറ്റക്ക് നിക്കുമ്പോൾ അവർ എന്റെ അടുത്തോട്ടു വരും എനിക്കവരെ ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ അവരെ മൈന്റ് ആകില്ല. പഴത് ചിലതൊക്കെ എനിക്ക് ഓർമ ഇല്ലെങ്കിലും എത്രമാത്രം ഞാൻ അവരെ വെറുത്തിരുന്നു എന്നുംഅതുപോലെ എത്രമാത്രം അശ്വതിയെ സ്നേഹിച്ചിരുന്നു എന്നും എനിക്കറിയാം.

 

ഞാൻ അച്ചൂനോടെ പറ്റിചേർന്ന് ഇരുന്നു.  മഴപെയ്തു ഈർപ്പം പിടിച്ച ഗ്യാസിൽ അവൾ എന്റയും അവളുടെയും പേരെഴുതി. ഞാൻ അതിനപ്പുറം ഞങളുടെ ഫാമിലി ഫോട്ടോ വരച്ചു. ഞങ്ങൾ രണ്ടും പിന്നെ ഞങ്ങളുടെ ഇരട്ട കുട്ടികളും. ആ ഇരട്ട കുട്ടികൾ എന്റെ സ്വപ്നമാണ് ഞാൻ എന്നും കണ്ടെഴുന്നേകാറുള്ള എന്റെ സ്വപ്നം.

അതിൽ ഞാൻ ടെൻഷൻ അടിച്ചു ഒരു ഹോസ്പിറ്റൽ വരാന്തയിൽ ഇങ്ങനെ നടക്കും അപ്പൊ രണ്ടു നേഴ്സുംമാർ വരും അവർ എനിക്ക് ഇരട്ട കുട്ടികൾ ആണെന്ന് പറയും. പക്ഷേ ഇന്നുവരെ ആ കുഞ്ഞുങ്ങടെ മുഖം കാണാൻ എനിക്ക് പറ്റിയിട്ടില്ല. പോട്ടേ അവളെ പോലും ഒന്നുകാണാൻ പറ്റിയിട്ടില്ല, അപ്പൊ ഞാൻ ഞെട്ടി ഉണരും അതാണ് പതിവ്  . അച്ചൂനോട് പറഞ്ഞപ്പോ അവൾ ഏതോ ഇംഗ്ലീഷ് സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട് പോലും.

 

ആന്നാ ബസ്സിന്റെ സൈഡ് ഗ്ലാസിൽ അവൾ ഒരു ആളുടെ പടവും കൂടെ വരച്ചു . പാക്ഷേ അത് ആരാന്നു മാത്രം എന്നോട് പറഞ്ഞില്ല. അവൾ വരച്ചിടത്തു കൂടുതൽ ഈർപ്പം ഉള്ളത്കൊണ്ടാവും ആ പടം പെട്ടെന്നുതന്നെ വികലമായി പോയത്. അപ്പൊ അവളുടെ മുഖത്തു ഞാൻ സങ്കടം കണ്ടു. എന്താണാവോ അവൾ ഉദ്ദേശിച്ചത്, ചിലപ്പോൾ വേറെ വല്ല കാമുകന്മാരും അവൾക്കുണ്ടോ?. ആ…. പെണ്ണിന്റെ ആ വശം മാത്രം എനിക്കോരു എത്തും പിടിയും കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *