ഞാൻ ഒറ്റ ശ്വാസത്തിൽ ഒരു കൊച്ചു കുട്ടിയെ പോലെ പറഞ്ഞു തീർത്തു. കൊറച്ചു നാളായല്ലോ എന്തൊക്കെയോ മൂടിക്കെട്ടി ഉള്ളിൽ വരച്ചേക്കുന്നു, ഇപ്പൊ ഇതെല്ലാം പൊട്ടി ചീറ്റി ഇങ്ങനെ ഒരു പരുവത്തിൽ പുറത്തുവന്നു. പിന്നെ ഒരു സോറി കൂടെ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി, മനസ്സിനൊരു ആശ്വാസം.
“”എടോ താൻ എന്തൊക്കെയാടോ ഈ പറയുന്നേ, ഇങ്ങനെ വെളുപ്പിക്കുന്നതിനും ഒരു പരിധിയില്ലേ എന്റെ കർത്താവേ. താൻ ഭയങ്കര ഉടായിപ്പാ മൊത്തോം കള്ളത്തരം, ഇത്ര നാളും എന്റെ പുറകെ നടന്നതല്ലേ, ഇത്രമാത്രം റിസ്‌ക്കെടുത് എന്നെ രക്ഷിച്ചതല്ലേ എന്നൊക്കെ വിചാരിച്ചു ഒന്ന് മിണ്ടാം എന്ന് കരുതിയപ്പോ താന്‍ എന്തൊക്കെയാ പറഞ്ഞതെന്ന് വല്ല ബോധാമുണ്ടോ. അയ്യേ ഈ കൂറ കഥക്കൊന്നും ഒരു പെണ്ണും വീഴില്ലട്ടോ.“”
അവൾക്ക് അപ്പൊ എന്നോട്….. അവള്‍ ഇഷ്ടം സമ്മതിച്ചതല്ലേ!…… അപ്പൊ ഞാൻ വെറുതെ പൊട്ടൻ ആവുവാണോ. പെട്ടെന്ന് അതാലോചിപ്പോ എനിക്കൊരു പിടിയും കിട്ടിയില്ല.
“”ഓഹ് അപ്പൊ എന്നെ ഇഷ്ടമല്ലേ? ഞാൻ ഞാൻ കരുതി…..””
“”അതിന് ഇയാള് കണ്ണു നിറക്കുന്നതെന്തിനാ, ഇത്രേ ഉള്ളോ താൻ. അവളു പറഞ്ഞപ്പോ ഞാൻ കരുതി താനൊരു കള്ളതെമ്മാടിയാണെന്ന്. അതുപോലെ ആരുന്നല്ലോ തന്റെ എല്ലാ പ്രാവൃത്തികളും.
ഞാൻ വെറുതേ കൊറേ ആശിച്ചു, ആ പോട്ടേ കരയണ്ട.
നാണക്കേടാടോ ആണ്പിള്ളേര് കരയുന്നത്, അതും ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുൻപിൽ.
ഇങ്ങനൊരു പൊട്ടൻ.
ഞാൻ എല്ലാം വിശ്വസിച്ചു പോരെ. “”
അവൾ അപ്പൊ ഏതോ ചേച്ചികഥയിലെ ചേച്ചി റോൾ കളിക്കണോന്ന് തോന്നിപ്പോയി. എന്റെ മുഖം ഒന്ന് വാടിയതിന് കണ്ണൽപ്പം നിറഞ്ഞതിന് ഒരുമാതിരി കൊച്ചു പിള്ളേർക്ക് കളിപ്പാട്ടം കിട്ടാത്തെ വഴക്കിടുമ്പോ അവരെ ആശ്വസിപ്പിക്കുന്ന പോലെ എന്നെ ച്ചേ…. , പക്ഷെ അതും എനിക്ക് ഇഷ്ടമാണ് ഏത്!
“”എന്റെ മനസ്.., ഞാൻ എത്ര നാളായി പറയാൻ വരച്ചിരുന്നതാന്നോ. “”
ഞാന്‍ വിക്കി വിക്കി കുട്ടിയേ പോലെ പറഞ്ഞു.
“”എന്നിട്ടെന്താ അന്നൊന്നും പറയാഞ്ഞേ? “”