അവൾ ആ പഴയ ചിരിയോടെ ചോദിച്ചു.
“”അതല്ലേ ഇപ്പൊ പറഞ്ഞത്, അല്ലേ തന്നെ ഈ മിസ്സ് എന്നേലും എന്റെ മുൻപിൽ നിന്നു തന്നിട്ടുണ്ടോ. പോട്ടെ ഒന്ന് ചിരിച്ചിട്ടുണ്ടോ ? “”
“”അതായിരിക്കും മിനഞ്ഞാന്ന് എന്നെ തള്ളി ഇടാൻ നോക്കിയത്. തന്റെ ആ പിടുത്തം ഇപ്പോഴും കിടപ്പുണ്ട് എന്റെ വയറ്റിൽ. “”
“”ഹായ് എവിടെ,….
എന്റെ ചോരയുടെ ചുമപ്പ് നെഞ്ചിൽ ഉണ്ടെന്നു പറഞ്ഞു ,ഇപ്പൊ പിടുത്തത്തിന്റെ തടുപ്പ് വയറ്റിൽ ഉണ്ടെന്നും. വേറെ എന്തൊക്കെ എവിടൊക്കെയുണ്ട് “”
വീണ്ടും ആ സ്ലീവച്ചന്‍ പണി പറ്റിച്ചു. ഈ കാമുകന്മാരൊക്കെ എങ്ങനെ പെണ്ണുങ്ങളോട് സംസാരിക്കുന്നു, ഹോ ഇനി പെണ്ണുങ്ങളോട് സംസാരിക്കാന്‍ എവിടേലും ട്രെയിനിംഗ് കൊടുക്കുന്നുണ്ടോ ആവോ.
“”ഇതാ പറഞ്ഞത് നീ എത്ര ശ്രെമിച്ചാലും ഉള്ളിൽ ഉള്ള ഫ്രോഡ് ഇടക്ക് വന്നൊണ്ടേ ഇരിക്കും. നിന്നെ പറഞ്ഞിട്ട് കാര്യമില്ല..എന്ത് ചെയ്യാം സഹിക്കന്നെ “”
ദേഷ്യം കാണിച്ചവൾ എനിക്ക് മുഖം തരാതെ പറഞ്ഞു
“”ഹേ… അപ്പൊ എന്നെ സഹിക്കും ല്ലേ, എല്ലാം മനസിലാവുന്നുണ്ട്. എന്നെ ഇഷ്ടമാണെന്ന് സമ്മതിച്ചാലെന്താ.””
അവൾ അത് പെട്ടെന്ന് സമ്മതിച്ചു തരില്ല എന്നെനിക്കിപ്പോ ഉറപ്പുണ്ട് എങ്കിലും ഒന്നുടെ എറിഞ്ഞു നോക്കിയതാ. എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞാലോ.
“”ആയിട്ടില്ല, “”
“” എന്തായിട്ടില്ല “”
ഞാൻ ചോദിച്ചു
“”ഒന്നും ആയിട്ടില്ല, താൻ ആ വയ്യാത്ത തലയും വെച്ചവിടെ അടങ്ങി കിടക്ക്””.
ഞാനും അവളും കുറച്ച് നേരം മിണ്ടാതെ കിടന്നു.
“”പിന്നെ മിസ്സിന്റെ ആ ശിഷ്യ ഉണ്ടല്ലോ അവൾ എല്ലാം എന്നെ നാണം കെടുത്താൻ ചെയ്യുന്നതാ. കണ്ട അന്ന് തൊട്ട് ആ പിശാശു എനിക്കെതിരെ പല കഥകളും ഇറക്കിയിട്ടുണ്ട്, അവസാനം മിനഞ്ഞാന്നത്തെ സീനും, എല്ലാം അവളായി മനപ്പൂർവം കാട്ടികൂട്ടുന്നതാ“”
അന്ന് അവൾ എന്നോട് കാട്ടിയത് ജീനയും അറിഞ്ഞിരിക്കും, പക്ഷേ പെണ്ണല്ലേ വർഗം എന്തൊക്കെയാ ജീനയോടു പറഞ്ഞുപിടിപ്പിച്ചതെന്ന് ദൈവത്തിനു മാത്രം അറിയാം.
“”ഹ്മ്മ്, എന്നിട്ട് താൻ എന്ത് പേരാ തന്റെ കുട്ടികൾക്കിട്ടത്?