ടോ സ്വപ്നത്തിലെ വാവകൾക്ക്.””
അവൾ ആ വിഷയം മാറ്റൽ എന്നവണ്ണം ചോദിച്ചു.
ഓഹ് അവൾ ഇതാലോചിച്ചു കിടക്കുവാണോ
“”ഏയ്, അത് എനിക്ക് ഇതുവരെ കിട്ടീട്ടില്ല””
“”എങ്കിൽ ഇനി താൻ ഇനി ആ സ്വപ്നം കാണുമ്പോൾ അതിലെ എന്നോട് വന്നു ചോദിക്ക് ചിലപ്പോ അവൾ പറഞ്ഞുതരും. താൻ എന്തായാലും കൊള്ളാം കേട്ടോ, പറഞ്ഞു പറഞ്ഞു ആളെ കുപ്പിയിലാക്കാൻ അറിയാം””
ജീനക്ക് അവളുടെ ചിരി അടക്കാൻ പറ്റിയില്ല. ആഹാ അപ്പൊ ഞാന്‍ തീര്‍ത്തും പരാജയമല്ല. ചെറിയൊരു അഭിമാനം തോന്നി.
“”ഓഹോ അപ്പൊ ഈ ജീനയെ ഇനിയും സ്വപ്നങ്കണ്ടു നടക്കാനാണോ എന്റെ വധി?””
“”ജീനയോ ഞാൻ നിന്റെ ലെക്ച്ചററാണ്, മിസ്സെന്ന് തന്നെ വിളിച്ചാ മതി. പിന്നെ സ്വപ്നം കാണണോ വെണ്ടയോ അതൊന്നും ഞാൻ പറയില്ല. പക്ഷേ ആ സ്വപ്നത്തിലെ അവളും തന്നോടത് പറയാൻ എന്തൊക്കെയോ കാത്തു വെച്ചിട്ടുണ്ട്. സമയം ആവട്ടെ.
പിന്നേ അശ്വതിയില്ലേ അവൾ……””
ജീന ആ അവസാനം പറഞ്ഞത് ഞാൻ കേട്ടില്ല, മരുന്നിന്റെ എഫക്ട് ആണന്നു തോന്നുന്നു ഞാൻ പതിയെ ഉറക്കത്തില്ലേക്കു വീണു. അതിനിടയിൽ എപ്പോഴൊ രണ്ടു ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞത് ഞാൻ അറിഞ്ഞു. പിന്നെ ഒലിവെണ്ണ തേച്ചു മുടിഎന്റെ മുഖത്തൂടെ ഇഴഞ്ഞു. ആ ഒലിവെണ്ണയുടെ മണം എന്റെ നാസികകളിൽ നിറഞ്ഞു നിക്കുന്നുണ്ട്.
**********
ഞാൻ കണ്ണു തുറക്കുന്നത് ഒരു മുറിയിലാണ്, ചുറ്റും എന്തൊക്കെയോ ഉപകരണങ്ങൾ ഇരിക്കുന്നുണ്ട്. കണ്ടിട്ട് ഒരു ഹോസ്പിറ്റൽ റൂം പോലെയുണ്ട്. എനിക്ക് പരിജയമുള്ളതും ഇല്ലാത്തതും മായി ഒരൊത്തരെയായി എന്റെ മുൻപിൽ നിർത്തി അവരെയൊക്കെ തിരിച്ചരിയുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചു. അയാൾ ഒരു ഡോക്ടര്‍ ആണെന്നെനിക്ക് തോന്നി. ഒരു വിധം എല്ലാരേയും ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ചിലരെ എനിക്കു മനസിലായില്ല. പക്ഷേ ഞാൻ ആഗ്രഹിച്ച ആൾ അവിടെ ഇല്ലെന്ന തോന്നൽ എനിക്ക് ശക്തായി അനുഭവപ്പെട്ടു. അവളെ പറ്റി ഓർക്കുമ്പോൾ ഒലിവോയിലും ഒരു ചുടു ചുംബനവും, അതാണെന്റെ മനസ്സിൽ.