ആരണവൾ!
പിന്നയും ദിവസങ്ങൾ എടുത്തു ഞാനൊന്നു എഴുന്നേറ്റു നടക്കാൻ. അപ്പോഴേക്കും എനിക്ക് കോളജിൽ പോകണം എന്നൊക്കെയുണ്ട് കാരണം ആ ഒലിവോയിൽ മണക്കുന്ന പെണ്ണ് അവിടെ എവിടേയോ ഉണ്ടെന്നെന്റെ മനസ് പറയുന്നു, എന്റെ ഓർമ്മയിലെ ആ കോളജിന് പോലും ഇപ്പൊ ഒലിവെണ്ണയുടെ മണമാണ്.
അമ്മയോട് ഞാൻ എനിക്ക് കോളജിൽ പോണമെന്ന് പറഞ്ഞു. അവർ അത് സമ്മതിച്ചു. പിറ്റേന്ന് അമ്മതന്നെ എന്റെ കൂടെ വന്ന് കോളേജ് ബസ്സിൽ ആക്കിതന്നു. ഞാൻ ആ ഒലിവോയിൽ തേച്ച ആ സുന്ദരിയേ ഒരൊത്തരുടെ മുഖത്തും തിരിഞ്ഞുനടന്നു. പക്ഷേ എനിക്കത് ആരാണന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഇതെല്ലാം എന്റെ തോന്നലുകൾ മാത്രം ആവുമോ?
അമ്മ എന്നെ ഒരു പെൺകുട്ടിയുടെ അടുത്തിരുത്തി, അവൾക്ക് ഞാൻ തേടി നടന്ന ഒലിവോയിലിന്റെ മണമുണ്ട്, കൂടാതെ മറ്റേതക്കെയൊ സെന്റും അവൾ വാരിപൂശിയിട്ടുണ്ട്.
“”ഇത് നിന്റെ ക്ലാസിലെ കുട്ടിയാണ് അറിയുമോന്ന് നോക്ക് “”
അമ്മ എന്നോട് ചോദിച്ചു .
എനിക്ക് അവളുടെ മുഖം ഓർമ്മയില്ല. പക്ഷേ ഏതോ ഒരു കോണിൽ അവളോട് എനിക്കെന്തോ വികാരമുള്ളപോലെ തോന്നി. ഇവൾ ആകുമോ എന്റെ സ്വപ്നത്തിലെ ആ സുന്ദരി? അറിയില്ല, പക്ഷേ അത്രയും സ്നേഹത്തോടെ ആ ദിവസം മുഴുവൻ എന്റെ കൂടെ നിന്നപ്പോൾ, എന്നോട് സ്നേഹത്തോടെ പെരുമാറിയപ്പോൾ ഇവൾ തന്നെയാകുമെന്ന് എനിക്ക് തോന്നി. അവൾക്ക് ഞാനല്ലാതെ മറ്റു കൂട്ടുകാർ ആ ക്ലാസിൽ ഇല്ലായിരുന്നു , അവൾ ആരോടും മിണ്ടുന്നത് ഞാൻ കണ്ടില്ല. അവൾ എന്നെയുംകൊണ്ട് ആളില്ലാത്ത സൈഡ് ബെഞ്ചിൽ പോയിരുന്നു. ആരേലും എന്നോട് എന്തേലും ചോദിച്ചാൽ പോലും അവൾ അതിൽ ഇടപെടും, വെറുതെ അവരോടു അവൾ വഴക്കിടും. അപ്പോഴുള്ള അവളുടെ മറുപടിയിൽ നിന്ന് അവരൊക്കെ ഇവളെ ഭയപ്പെടുന്നു എന്നെനിക്കും തോന്നി. എത്ര ഐശ്വര്യമുള്ള മുഖ, ഇത്രയും സുന്ദരിയായ ഇവൾ വഴക്കിടുന്നത് പോലും കാണാൻ വല്ലാത്ത ഭംഗിയാണ്. ഇവൾ തന്നെ ആവണേ എന്റെ അജ്ഞാത കാമുകി. വളരെ പേടിച്ചാണ് അവളുടെ പേര് ഞാൻ ചോദിക്കുന്നത് .