പ്രണയമന്താരം 12
Pranayamantharam Part 12 | Author : Pranayathinte Rajakumaran | Previous Part
വണ്ടിയുടെ അടുത്ത് ചെന്ന് തുളസി കണ്ണത്താ ദൂരം പറന്നുകിടക്കുന്ന പുഞ്ചപാടം നോക്കി നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു കവിൾ തടങ്ങളിൽ ഒഴുകി ഇറങ്ങി. എന്തോ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. മനസ്സിൽ എന്തോ വലിയ ഭാരം ഉള്ളത് പോലെ..
കൃഷ്ണയ്ക്ക് മനസിലായി തുളസി ആകെ മാനസിക സങ്കർഷത്തിൽ ആണ് എന്ന്.ദുരത്തേക്കു നോക്കി നിന്ന തുളസിയുടെ തോളിൽ കൈവെച്ചു അവൻ.
ഒരു ഞെട്ടലോടെ തിരിഞ്ഞു തുളസി.. കണ്ണുകൾ ആകെ കലങ്ങി ചുവന്നു തുടുത്തു. അവനെ നോക്കാതെ താഴോട്ട് നോക്കി നിന്നു..
തുളസിയുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി ആ കണ്ണുനീർ തുടച്ചു നിക്കി അവൻ.
എന്തിനാ എന്റെ പെണ്ണ് കരയുന്നതു…. ഈ ജീവിതകാലം ഉള്ളത് ഇത്രയും കാലത്തിനു ഇടക്ക് കരഞ്ഞു അനുഭവിച്ചില്ലേ ഇനിയും എന്തിനാ കരയുന്നെ.. എന്റെ പെണ്ണിന്റെ ചിരിച്ച മുഖം കാണാൻ ആണ് ചേല്.. ഇതു ചുമ്മാ.. ഞാൻ ഉള്ളപ്പോൾ ഈ കണ്ണ് കലങ്ങാൻ ഞാൻ സമ്മതിക്കില്ല… അവന്റെ സൗണ്ട് ഇടറി
പറഞ്ഞു മുഴുവിച്ചില്ല…. മുള കീറുന്ന പോലെ ഒരു കറാച്ചിലും അവനെ വട്ടം കേറി കെട്ടിപിടിച്ചു ആ നെഞ്ചിലേക്ക് വീണു ആർത്തു കരഞ്ഞു അവൾ.
വേണ്ടട എന്നേ ഇങ്ങനെ ഇട്ടു വട്ട് പിടിപ്പിക്കല്ലേ.. എത്രയും കാലം അനുഭവിച്ചു ഇനി വയ്യടാ കണ്ണാ….. ഒത്തിരി ആഗ്രഹിച്ചു കിട്ടിയില്ലേ എനിക്ക് സഹിക്കില്ല, ഞാൻ ചിലപ്പോൾ ചത്തു കളയും…. എനിക്ക് അത്രക്ക് ഇഷ്ടാ എന്റെ കണ്ണനെ….. അവനെ വരിഞ്ഞു മുറുക്കി അവൾ….
തുളസിയുടെ വായിൽ നിന്നു വന്നത് കെട്ടു കൃഷ്ണ ഞെട്ടി…. അവൻ അവന്റെ കയ്യിൽ നുള്ളി.. ആ… അപ്പോൾ സ്വപ്നം അല്ല……
എന്തുവാ എന്റെ ടീച്ചർ പറഞ്ഞെ. ഞാൻ കേട്ടില്ല….. അവൻ അവളെ പിടിച്ചു മാറ്റാൻ നോക്കി.
കൂടുതൽ അവന്റെ ദേഹത്തു ഒട്ടി നിന്നു തുളസി… അവന്റ നെഞ്ചിൽ മുഖം പുഴ്ത്തി….