ആ എന്റെ സുന്ദരി ഒന്ന് ഇങ്ങോട്ട് നോക്കിയേ ഞാൻ ഒന്ന് കാണട്ടെ..
ഇത്രയും നാളും കണ്ടില്ലേ അതുമതി.. അവൾ കൃഷ്ണയുടെ നെഞ്ചിൽ ഒന്ന് കടിച്ചു..
ആ…. ടീ…. ആ…. നോവുന്നു..
നോക്കു പെണ്ണെ…
തുളസി അവന്റെ മുഖത്ത് നോക്കി ഒരു കള്ള ചിരിയോടെ…
അതു കണ്ടു കൃഷ്ണ… ആ നെറ്റിയിൽ ഒരു ഉമ്മ നൽകി..
കണ്ണ് അടച്ചു അവൾ അതു ഏറ്റുവാങ്ങി..
ഇനി പറ.. എന്താ നുമ്പേ എന്റെ കള്ളിപെണ്ണ് പറഞ്ഞെ ഒന്ന് കേക്കട്ടെ..
ഒന്ന് പോയെ.. അവൾ ഒരു നുള്ള് കൊടുത്തു കയ്യിൽ…
പറയടി ചേച്ചിപെണ്ണെ… ഇത്രയും നാൾ ഞാൻ കേക്കാൻ കൊതിച്ചത് അല്ലെ.. Plzzz.. ഒന്ന് പറ…
കൃഷ്ണ ഇരു കവിളും കയ്യിൽ കോരി എടുത്തു ആ കണ്ണിലേക്കു നോക്കി ചോദിച്ചു…
ഒരു വല്ലാത്ത ചന്തം ആയിരുന്നു അവൾക്കു അപ്പോൾ.. മുഖം ഏല്ലാം ചോര നിറമായി.. കണ്ണുനീർ തുള്ളികൾ പെയ്തു ഒഴിഞ്ഞ കണ്ണുകളിൽ വല്ലാത്ത തിളക്കം. പുഞ്ച പാടത്തെ ചെറു തെന്നലിൽ പാറി നടക്കുന്ന മുടി ഇഴകൾ സുന്ദരി ആയിരുന്നു അവൾ…
എനിക്ക് ഈ കള്ളതെമ്മാടിയെ ഇഷ്ടം ആണ് എന്ന്…… ♥️♥️♥️ എന്റെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ കണ്ണൻ ആണ് എന്ന്… ഒരു നിറ ചിരിയോടെ കൃഷ്ണയെ നോക്കി തുളസി പറഞ്ഞു….
അതു കേട്ടു കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..
അവളെ കെട്ടിപിടിച്ചു കൃഷ്ണ ഇനി ഒരിക്കലും നഷ്ടപെടുത്തില്ല എന്നാ ഉറപ്പൊടെ….. എന്തു സംഭവിച്ചാലും കൂടെ ഉണ്ടാകും എന്നാ ഉറച്ച മനസോടെ..
ഒത്തിരി നേരത്തെ കെട്ടിപിടുത്തം അവസാനിപ്പിക്കാൻ എന്നൊണം തുളസി അവനെ വിളിച്ചു…
കണ്ണാ മതിടാ.. വിട് മോനെ.. അവർ ഒക്കെ തിരക്കും നമ്മടെ….. വിട് കണ്ണാ മതി…..
ആ കുറച്ചു നേരം നിക്കു എന്റെ ടീച്ചർ കുട്ടി…. നല്ല സുഖം….
ആ അതൊക്കെ പിന്നെ നോക്കാം… എന്റെ പൊന്നു അല്ലെ…. ബാ ഇപ്പോൾ പോകാം..
അവൾ അവന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്തു…
ആ…….. പെട്ടന്ന് വിട്ടു മാറി വയറിൽ തടവി കൃഷ്ണ..