പ്രണയമന്താരം 12 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

ഹേയ് ഞാൻ എന്തു ചെയ്തു അമ്മാമ്മേ ദെയ് എന്റെ തുളസി ടീച്ചർ ആണ് എല്ലാത്തിനും കാരണം.

എല്ലാരുടെയും നുമ്പിൽ വെച്ചു എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി

അതെ എന്റെ മോൾ ഇല്ലായിരുന്നെ ഒന്നും നടക്കില്ലയിരുന്നു.. കല്യാണി ടീച്ചർ തുളസിയെ കെട്ടിപിടിച്ചു പറഞ്ഞു.

ആ ഇതാണോ ചേച്ചി പറയാറുള്ള ആ മിടുക്കി. കൃഷ്ണയുടെ അമ്മാവൻ ചോദിച്ചു..

ഇതാണ് ആ മിടുക്കി…. മാധവൻ ആണ് അതു പറഞ്ഞത്..

അങ്ങനെ അന്നത്തെ ദിവസം എല്ലാരും അവിടെ കുടി, ആഹാരം കഴിച്ചു പിരിഞ്ഞു..

വീട്ടിൽ വന്നു കുളി കഴിഞ്ഞു ഇറങ്ങിയ തുളസി വരവേറ്റതു ആതിരയുടെ ഫോൺ കാൾ ആണ്..

ഇവിടെ ആയിരുന്നു മോളെ.. ഫോൺ എടുത്തതും ആതിര ചോദിച്ചു..

ഇവിടെ ഒക്കെ തന്നെ ഉണ്ട് മോളെ..

എന്താണ് പതിവില്ലാതെ ഒരു സന്തോഷം ഒക്കെ..

എന്താണ് എനിക്ക്‌ സന്തോഷിച്ചുടെ

അയ്യോ ഫുൾ ഹാപ്പി ആണല്ലോ എന്തു പറ്റി.. ചെക്കൻ ഉച്ചക്ക് നിന്നെ എങ്ങോട്ടാ കൊണ്ടു പോയത്. തിരിച്ചു വന്നപ്പോൾ ഞാൻ ശ്രെദ്ധിച്ചു മൊഖം മൊത്തം ചൊവ്വന്ന് എന്തായിരുന്നു. അവൻ പിടിച്ചു കിസ്സ് വല്ലോം അടിച്ചോ..

 

 

ഒന്ന് പോയെടി ശവമേ. നാക്കിനു ഒരു ലൈസെൻസ് ഇല്ല പെണ്ണിന്.. അവൻ പാവം ആണ്..

 

അപ്പോൾ നീ ആണോ മൂപ്പ്.. ചെക്കനെ വല്ലോം ചെയ്‌തോ നീ..

 

ടീ ആതിരേ നീ വെച്ചിട്ട് പോയെ…. എനിക്ക്‌ ഇവിടെ പണി ഉണ്ട്….

 

ആ. ഞാൻ പിടിച്ചോളാം.. എന്തായാലും നിങ്ങൾ നല്ല ചേർച്ച ആണ് കേട്ടോ… ചെക്കൻ പൊളി അല്ലെ.. നിങ്ങൾ വണ്ടിയിൽ വന്നപ്പോൾ ശെരിക്കും കപ്പിൾസ് വരണ പോലെ ഇരുന്നു..

 

അതു കേട്ടപ്പോൾ തുളസിയുടെ മേലാകെ കുളിരു കോരി.

 

ആ ആയിക്കോട്ടെ.. ഞാൻ വെക്കുവാ പിന്നെ വിളിക്കാം..

 

 

ഫോൺ വെച്ചു തിരിഞ്ഞതും തന്നെ നോക്കി വാതുക്കൽ നിക്കുന്ന കൃഷ്ണയെ ആണ്  അവൾ കണ്ടത്..

 

എന്താണ് പതിവ് ഇല്ലാതെ സന്തോഷം.. ആര് ആയിരുന്നു ഫോണിൽ.. കൃഷ്ണ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *