ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ എന്റെ സ്വന്തം അനു
ജീവിതം തുടങ്ങിയപ്പോൾ മുതൽ ഒറ്റക്കായിരുന്നു അതിനിടക്ക് ആരോടും ഒരുപാട് അടുക്കാനും നിന്നിട്ടില്ല കുറച്ച് അടുപ്പം തോന്നിയവന്മാരാണ് എന്റെ ഫ്ലാറ്റിൽ ഇപ്പോൾ അടിച്ച് കിണ്ടിയായി കിടക്കുന്നത്
12ആമത്തെ വയസ്സിൽ കടം കൊണ്ട് നിക്കക്കള്ളി ഇല്ലാതെ എന്നോട് ടാറ്റ പറഞ്ഞു പോയ അച്ഛന്റെയും അമ്മയുടെയും മുഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട് അന്ന് ഞാനും പോവേണ്ടതായിരുന്നു എന്തുകൊണ്ടോ എനിക്ക് വിസ അടിച്ചു കിട്ടിയില്ല അന്ന് മുതൽ ഒരു ദൈവത്തിലും വിശ്വാസം ഉണ്ടായിരുന്നില്ല അവളെ കാണും വരെ
ചുമ്മാ ഒരു ഹാപ്പി ക്രിസ്തുമസ് മെസ്സേജ് അത് കണ്ടപ്പോൾ എത്ര സന്ധോഷം വന്നെന്ന് എനിക്കല്ലേ അറിയുള്ളൂ ഞാൻ അത് അവളെ അറിയിക്കാത്ത വിധം ഒരു സ്മൈലി അയച്ചു
അതായിരുന്നു തുടക്കം. ഇടക്ക് ഇടക്ക് പിന്നീട് മെസ്സേജുകൾ പതിവായി പക്ഷെ ഓഫീസിൽ വെച്ച് ആലുവ മണപ്പുറത്ത് കണ്ട പരിചയം അവൾ കാണിച്ചതും ഇല്ല അതെനിക്ക് കുറെ വിഷമം തന്നെങ്കിലും അതിനു മരുന്നെന്ന പോലെ അവളുടെ മെസ്സേജ് പിന്നെ പതിവായി
രാത്രികൾ നീണ്ടുനിന്ന മെസ്സേജ് പിന്നീട് പതിയെ ഫോൺ വിളികളിലേക്ക് വലം വെച്ചു
എന്റെ കാര്യങ്ങളും മറ്റും അറിഞ്ഞതുകൊണ്ടാണോ അറിയില്ല രാവിലെയും വൈകിട്ടും വിളിച്ചു കാര്യങ്ങൾ തിരക്കലും ഉച്ചക്ക് എനിക്ക് വേണ്ടി ചോറു പൊതിഞ്ഞു വരലും ആൾ തുടങ്ങിയിരുന്നു
മതിയല്ലോ വേറെ ഒന്നും വേണ്ട ഓഫിസിലെ തെണ്ടി കൂട്ടുകാർ ഗ്യാങ് കയ്യോടെ പൊക്കി എന്താ ഞങ്ങൾക്ക് ഒന്നും ഇല്ലേ ചോറു ഇവന് മാത്രേ തിന്നുള്ളൂ ഞങ്ങൾക്കും വയറും വിശപ്പും ഉള്ളതാ ഇങ്ങനെ പലതരം കമെന്റ്‌സ് കാന്റീനിൽ ഉയർന്നു വന്നു അതിനെല്ലാം ഞാനും അവളും ചിരിച്ചു മറുപടി പറഞ്ഞു
എന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയണം എന്നുണ്ട് ബട് അവിടെ കുറെ പ്രോബ്ലെംഎലമെന്റ്‌സ് ഉണ്ട്
ആദ്യത്തെ പ്രശ്‌നം അവൾ എന്നെക്കാൾ 2 വയസ്സ് മൂത്തതാണ്
പിന്നത്തെ പ്രശ്‌നം അവള് വേറെ ജാതിയും
ജാതിയും മതവും മൈരും ഒന്നും എനിക്ക് ഒരു പ്രശ്നവും അല്ലെങ്കിലും അവളുടെ കേസ് എങ്ങനെ ആണെന്ന് എനിക്കറിയില്ലല്ലോ