ചാടി എഴുന്നേറ്റ് കാർത്തി അത് അറ്റാൻഡ് ചെയുന്നത് കണ്ടു കാർത്തിക എഴുന്നേറ്റു ഇരുന്നു.
വിളി കഴിഞ്ഞതും ആ ഫോൺ കാർത്തിയുടെ കൈയിൽ ഇരുന്നു കാത്താൻ തുടങ്ങി.
അവൻ അതിനെ പുറത്തേക് എറിഞ്ഞിട്ട് കാർത്തികയുടെ അടുത്ത് വന്ന് ഇരുന്നിട്ട്.
“നിനക്ക് വിഷമം തോന്നരുത്…
ഏട്ടൻ പോകുവാ….”
“പോകാനോ!!!”
“നീ ചെയേണ്ടത് എല്ലാം ഞാൻ നിന്റെ ഡയറി യിൽ എഴുതിട്ട് ഉണ്ട്..
താമസിക്കരുത് എനിക്ക്… നീ അടുത്ത് തന്നെ വേണം.
അർച്ചമ്മയോടും അച്ഛനോടും ഞാൻ ഇപ്പൊ എന്താ പറയുക. ടൈം ഇല്ലെടോ . എന്റെ ഒരു നിമിഷവും ജീവന്റെ വില ഉണ്ട്.
അവർ എഴുന്നേക്കുന്നതിന് മുൻപ് ഞാൻ പോകുവാ. നീ തന്നെ പറഞ്ഞേരെ ഞാൻ പോയി വരാം..”
കാർത്തി കാർത്തികയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിലും മുഖത്തും എല്ലാം ഉമ്മാ വെച്ച്. “നിന്നെ എനിക്ക് കിട്ടാൻ ഞാൻ എവിടെ വരെയും പോകും…
ഇത് കാർത്തിക ips അല്ലാ പറയുന്നേ കാർത്തിക കാർത്തി ആണ് പറയുന്നേ. നിന്റെ കൂടെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഒപ്പം ജീവിക്കണം.” എന്ന് പറഞ്ഞു കാർത്തിക അവനെ കെട്ടിപിടിച്ചു.
അവൻ അവളുടെ നിറ വയറിൽ ഒരു ഉമ്മാ കൊടുത്ത ശേഷം.
ഡ്രസ്സ് മാറി ഒരു ബാഗും
എടുത്തു പുറത്തേക് ഇറങ്ങി. ആരും തന്നെ എഴുന്നേറ്റില്ല ആയിരുന്നു. ഇന്നലെ താമസിച്ചു വന്ന് കിടന്ന ശേഷം.
സൂര്യൻ ഉദിച്ചു തുടങ്ങിട്ട് ഇല്ലായിരുന്നു. മുഴുവൻ ഇരുട്ട് ആയിരുന്നു.
അവളോട് യാത്ര പറഞ്ഞു അവൻ അവിടെ നിന്ന് വേഗം ഇറങ്ങി നടന്നു.
കാർത്തിക അവൻ പോകുന്നത് നോക്കി ഉമ്മറത്തു തന്നെ നിന്ന്.
അവളുടെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങി.
ജീവിതം തന്നെ ഓരോന്ന് പഠിപ്പിച്ചു കൊണ്ട് ഇരികുവല്ലോ എന്ന് അവൾക് തോന്നി.
അവൻ അവളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു.
കാർത്തിക ആ ഉമ്മറത്തെ വരാന്തയിൽ ഇരുന്നു പോയി.
സമയം അങ്ങനെ പോയി.. സൂര്യൻ കിഴക്ക് തന്റെ വരവ് അറിയിച്ചു കൊണ്ട് ചുമ്മാന്ന പ്രകാശം പറത്തി കൊണ്ട് തുടങ്ങി ഇരിക്കുന്നു.
കാർത്തിക അവിടെ ഉണ്ടായിരിന്ന തൂണിൽ തല ചാച്ചു വെച്ച് അവൻ പോയ വഴിയിലേക്കു നോക്കി കൊണ്ട് ഇരുന്നു.