ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3
Oru A Certified Pranayam Part 3 | Author : Antu Pappan
Previous Part
പ്രിൻസിപ്പലിന്റെ റൂം
“”മിസ്സ് എന്താ പറഞ്ഞത്? ഇവർ രണ്ടും…..! “”
ഞങ്ങളുടെ അഡ്വയ്‌സർ സാനി മിസ്സ് പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ പ്രിൻസിപ്പൽ അവരോടു വീണ്ടും തിരക്കി.
“”ഹമ് അതേ സർ ഇവർ രണ്ടുപേരേയും ആ പഴയ ബിൽഡിങ്ങിൽ തീർത്തും മോശപ്പെട്ട സാഹചര്യത്തിൽ ജീന മിസ്സ് കണ്ടു. അവർക്ക് അത് ആരോടേലും പറയാൻ പോലും പറ്റാതെ സ്റ്റാഫ് റൂമിൽ തളർന്നിരിക്കയായിരുന്നു ഇത്രയും നേരവും. “”
“”അപ്പൊ ജീന മിസ്സിനോട് ഫോർമൽ ആയി ഒരു കംപ്ലയിന്റ് നൽകാൻ പറയൂ, അല്ലാതെ എങ്ങനെയാണ് നമുക്കൊരു ആക്ഷൻ എടുക്കാൻ പറ്റുന്നത്.””
“”അതവർ ചെയ്യുമെന്ന് തോന്നുന്നില്ല സർ , ഷീ ഈസ് ഇൻ ഷോക്ക്, എന്നോട് പോലും മിസ്സത് പറയാൻ ഒരുപാട് ബുദ്ധിമുട്ടി.””
“”ഓഹ് ഓക്കേ,, യൂ ടൂ എന്താടോ എന്താ മിസ്സ് ഈ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ? നിങ്ങൾ എന്ത് ചെയ്യാരുന്നു അവിടെ? “”
പ്രിൻസിപ്പൽ നമ്പുതിരി സർ ഞങ്ങളോടായി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാനാവാതെ തല താഴ്ത്തി നിന്നു. അവർ പറഞ്ഞതെല്ലാം സത്യമാണ്. ഞാനും ആശ്വതിയും തമ്മിൽ നടന്നതൊക്കെ അവർ പറഞ്ഞതിലും അപ്പുറമായിരുന്നല്ലോ. ഇതിപ്പോ ഞാൻ മുൻകൈ എടുത്ത വെറും കിസ്സിങ്ങിലും സെക്സറ്റംപ്റ്റിലും ഒതുങ്ങി.
പക്ഷേ ഒന്നുണ്ട് അവർ പറഞ്ഞ ഒരു കാര്യം മാത്രം തെറ്റാണ്. ഞാൻ ഏതോ ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ പിഴപ്പിക്കാൻ ശ്രെമിക്കയല്ലായിരുന്നു, ഞാൻ തന്നെ സ്വന്തമാക്കുമെന്ന് എനിക്കുറപ്പുള്ള ഉറപ്പുള്ള എന്റെ പ്രാണനെ അവളുടെകൂടെ സമ്മതത്തോടെയാണ് പ്രാപിച്ചത്. അതൊരു തെറ്റായി ഇപ്പോഴും എനിക്ക് തോന്നിയില്ല.
പിന്നെ അവിടെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാരുന്നു. ജീന അവൾ ഞങ്ങളെ പിന്തുടർന്ന് അവിടെ വരുമെന്നറിഞ്ഞിരുന്നില്ല. ആ സമയമത്രയും അവരതു കണ്ടാസ്വതിച്ചിരിക്കണം. അല്ലങ്കിൽ അവർ അവിടെവെച്ചു തന്നെ വിളിച്ചു കുവില്ലായിരുന്നോ? എന്നിട്ടിപ്പോ പറയുന്നു അത് കണ്ടു മരവിച്ചു പോയി പോലും ? എല്ലാം അവരുടെ അടവാണ്. എനിക്കറിയില്ല അവർക്കെന്നോട് എന്താ ഇത്രയും പ്രശ്നമെന്ന്. അവൻ എപ്പോഴും എന്റെയും ആശ്വതിയുടെയും പിറകിൽ ഉണ്ടായിരുന്നു. ഒന്ന് തിരിയാനോ പിരിയാനോ മര്യാദക്കു സംസാരിക്കാനോ അവർ സമ്മതിച്ചിട്ടില്ല. ബെസ്സിലും കോളജിലും എല്ലാം അവരുടെ cctv കണ്ണുകൾ ഞങ്ങളേ പിന്തുടർന്നിരുന്നു. ഞങ്ങൾ ഇതൊക്കെ പ്ലാൻ ചെയ്യുമ്പോൾ പോലും അശ്വതി ജീനയുടെ ശല്യമുണ്ടാവുമെന്ന് എന്നോട് വാൺ ചെയ്തിരുന്നു , ഞാൻ അത് അപ്പൊ കാര്യമാക്കിയില്ല. അതാണ് ഇപ്പൊ ഇവിടെ നിക്കേണ്ടി വന്നത്.