അവൾക്ക് ഡിമാന്റുകൾ ഒരുപാടുണ്ടായിരുന്നു.
അവളുടെ പേഴ്സണൽ ലൈഫിൽ ഞാൻ ഇടപെടാൻ പാടില്ല, അവളുടെ ഫ്യുച്ചർ അവൾ ഡിസൈഡ് ചെയ്യും. അങ്ങനെ അങ്ങനെ ഒരുപാട് കണ്ടീഷൻസ്. അതിൽ എനിക്ക് ഏറ്റവും അപമാനമായി തോന്നിയത് ഞാൻ ഒരിക്കലും അവളെ ഫോഴ്‌സ് ചെയ്തു സെക്സിന് പ്രേരിപ്പിക്കാൻ പാടില്ല .
കുറച്ചു ദിവസം കഴിഞ്ഞു അമ്മ ഇതൊക്കെ എന്നോട് പറഞ്ഞപ്പോൾ പക്ഷേ എനിക്ക് സന്തോഷമല്ല തോന്നിയത് പകരം വല്ലാത്ത അപമാനവും ഒറ്റപ്പെടലും. അവള്‍ എന്തിനാണ് ഇങ്ങനൊക്കെ പറഞ്ഞത് എന്ന പമാനം ഓര്‍ക്കും തോറും എന്‍റെ തലക്കുമീതെ എന്നെ മുക്കികൊല്ലാന്‍ പോകുന്നത്രെയു നിറഞ്ഞിരിക്കുന്നു.
എന്തിനോവേണ്ടി ഇത്രയും നാൾ ഞാൻ പൊക്കി പിടിച്ച, അല്ലേ ആരോടൊക്കെയോ പറഞ്ഞോണ്ട് നടന്ന എന്റെ കുടുംബത്തിന്റെ അഭിമാനം, അന്തസ് ഇതിനൊക്കെ വേണ്ടി തീരെ പരിജയമില്ലാത്ത ഏതോ ഒരുത്തിയെ ഞാൻ കല്യാണം ചെയ്യന്നു, അത്രയ്ക്ക് മടുത്തു പോയി അവളെ എനിക്ക്. ആ കുറച്ചു ദിവസംകൊണ്ടുതന്നെ എന്റെ പ്രണയം മരിച്ചിരുന്നു. അതാണ് സത്യം അത് മാത്രമാണ് സത്യം.
വീണ്ടും ഒരു പെണ്ണുകാണൽ, വാക്കുറപ്പിക്കൽ, തുണിയെടുപ്പ്, എല്ലാത്തിനും ഒടുവിൽ ഞങ്ങളുടെ കല്യാണവും എല്ലാം പാതി മരവിച്ച മനസോടെയായിരുന്നു ഞാൻ അറിഞ്ഞത് .
ജീന അവൾ ആ വീഡിയോ ലീക്ക് ആക്കുമോ? അങ്ങനെ ഒരു പേടി പണ്ട് എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അന്നൊക്കെ ഞാൻ ജീനയെ പലവെട്ടം വിളിക്കാൻ ശ്രെമിച്ചു അപ്പോഴൊക്കെ അവളുടെ ഫോൺ സ്വിച് ഓഫ് ആയിരുന്നു. അതുപോലെ തന്നെ അശ്വതിയുടെ കാര്യവും എന്റെ ഫോൺ അവൾ എടുക്കില്ല കട്ട് ആക്കി കളയും. കല്യാണ ദിവസം അടുക്കും തൊറും ജീന അത് ലീക്കാക്കി ഈ കല്യാണം തന്നെ മുടക്കിയിരുന്നെങ്കിൽ എന്നുവരെ ഞാൻ വെറുതേ ആശിച്ചു.
അശ്വതി എന്നെ ഇപ്പൊ ഒഴിവാക്കണ പോലെയല്ലേ ഞാനും ജീനയെ ഒഴിവാക്കിയത്. പലപ്പോഴും അവൾ എന്നോട് സംസാരിക്കാൻ വന്നിട്ടുണ്ട് പക്ഷേ ഞാൻ മൈന്റ് ചെയ്തിട്ടുണ്ടോ? എന്തിനാണന്നു പോലും അറിയാതെ ഞാൻ അവളെ വെറുത്തു. അവൾക്കെന്നെ ഇഷ്ടം മായിരിന്നിരിക്കണം. അതൊക്കെ കൊണ്ടല്ലേ അവൾ എന്നെ എപ്പോഴും പിന്തുടരുന്നത്. അവൾക്ക് അന്നേ ഞങ്ങളെ കയ്യോടെപിടിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അതില്‍ ദെഹിപ്പിക്കുന്ന അഗ്നിയെക്കള്‍ അത് കെടുത്താന്‍ പോന്ന കണ്ണുനീരണ് എനിക്കിപ്പോള്‍ കാണാന്‍ പറ്റുന്നത്.