“”അതിന് അവളെന്താ അഭിയോട് കാണിച്ചത്? “”
“”അവനെ ആ കോളജിൽ നിന്നു പുറത്താക്കിചില്ലേടാ അവൾ “”
പണ്ട് അശ്വതി എന്നോട് പറഞ്ഞത് പ്രകാരം അവനോടു പറഞ്ഞു.
“”ഏയ് അതാണങ്കിൽ നിന്റെ അശ്വതിക്ക് അതിൽ വലിയ റോളൊന്നും ഇല്ല. അവന്റ സമയമായി അവൻ പോയി അത്രേയുള്ളു. “”
“”എന്നുവെച്ചാൽ? “!
“”നിങ്ങടെ കോളേജ് ബസ് ആക്സിഡന്റ് ആയതു നിനക്ക് ഓർമ്മയുണ്ടോ. കാണില്ല അതിൽ പിന്നല്ലേ നിന്റെ ഓർമ്മകളൊക്കെ പോയത്. കൊറച്ചു നാളുകൾക്ക് മുൻപ് നിങ്ങടെ കോളേജ് ബെസ്റ്റ് ആക്സിഡന്റായിരുന്നു. ആന്നത് ആദ്യം ഒരു ബൈക്കിൽ ഇടിച്ചിട്ടായിരുന്നു ബസ് ആ കുഴിയിലേക്ക് മറിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്നത് നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന അഭിയാണ്. സ്പോട്ടിൽ ആള് പോയി. വധി അല്ലാതെ എന്ത് പറയാൻ. അവൻ ഇച്ചിരി കോഴി ആയിരുന്നെങ്കിലും ആളു സ്നേഹം ഉള്ളവനായിരുന്നു. നീ ഇപ്പൊ ഒരുപാട് കൺഫ്യൂസ്ഡ് ആണ്. സാരമില്ല ഉറങ്ങിക്കോ നാളേ കല്യാണമല്ലേ. “”
“”എന്താ നീ പറഞ്ഞത് അവൻ മരിച്ചു പോയെന്നോ””
“”ആട അത് അന്ന് വലിയ ഒരു വാർത്തയായിരുന്നു പാത്ര കട്ടിങ്ങൊക്കെയുണ്ട്, അവന്റെയും നിന്റെയും ജീനമിസ്സിന്റെയും ഫോട്ടോ ഒക്കെ ഉണ്ടാരുന്നു അതിൽ. ഞാൻ വാട്സാപ്പ് ചെയ്യാം നിക്ക് “”
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ അന്തിച്ചുനിന്നു . അപ്പോഴേക്കും എന്റെ വാട്സാപ്പിൽ ആ വാർത്ത വന്നു.
കോളജ് ബസ്സിനെ ഓവർ ടെക്ക് ചെയ്യുന്നതിനിടയിൽ യുവാവ് ബസ്സിനടിയിൽ പെട്ടു മരണമറഞ്ഞു , തുടർന്നു നിയന്ത്രണം വിട്ട ബസ് കൊക്കയില്ലേക്ക് മറിഞ്ഞു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്.
ആദ്യം ഞാൻ കണ്ടത് ഞാൻ ജീനയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ ആയിരുന്നു. അതെന്നിൽ വലിയൊരു ഞെട്ടൽ ഉണ്ടാക്കി. എനിക്കിത്രയും ദേഷ്യമുള്ള അവളെ ഞാൻ ഇങ്ങനെ എടുക്കുമോ?…
പിന്നെ കണ്ടത് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ്. അതേ ഇത് അഭി തന്നെയാണ് എനിക്കിപ്പോ അവനെ ഓർക്കാൻ പറ്റുന്നുണ്ട്. പക്ഷേ അപ്പൊ അശ്വതി പറഞ്ഞത്. അഭിയേ അവൾ പുറത്താക്കിയില്ലെങ്കിൽ പിന്നെ അവള്‍ പറഞ്ഞ കഥ എന്താണ്?
*********************
കെട്ടിമേളം പെരുകുന്നതിനനുസരിച്ചു അന്ന് അവൾ പണ്ട് അഭിയെപറ്റി പറഞ്ഞ ഡയലോഗുകൾ ഒന്നോന്നായി എന്റെ മനസിലൂടെ പോയി.