എല്ലാരേയും അമ്പരപ്പിച്ചു കൊണ്ട് അശ്വതി അപ്പോഴേക്കും കരയാൻ തുടങ്ങി. ദോഷം പറയരുതല്ലോ നല്ല ക്വാളിറ്റി കരച്ചില്‍. കണ്ടു നിക്കുന്നവരുടെ പോലും ഹൃദയം അലിയിക്കുന്ന കരച്ചില്‍.
ഒരുകാലത്തു ഈ കോളജിലെ പെൺമ്പടയുടെ ക്യാപ്റ്റൻ, അവർ ഉണ്ടാക്കുന്ന എല്ലാ പ്രശങ്ങൾക്കും ഒന്നാം പ്രതിയായി എന്നും ഈ ഓഫീസിൽ കയറി ഇറങ്ങിരുന്നവൾ, എന്ത് സംഭവിച്ചാലും കുലുങ്ങാത്തവൾ. ഇപ്പോഴും എല്ലാവരും അവളെ പേടിയോടെയാണ് നോക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ മനസിലാക്കിയ ആ അശ്വതിയാണോ ഈ നിന്നു കരയുന്നത്?
ഏയ്! ഒരിക്കലുമല്ല, അവൾ തന്നെ പറഞ്ഞതനുസരിച്ചു ഇങ്ങനൊരു സാഹചര്യം അവൾക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ട്. അന്നവൾ ആ അഭിയുമായുള്ള പ്രശ്നത്തിൽ ഒറ്റക്കല്ലേ അവനെപോലെ ഒരു ചെറ്റയോട് പോരാടിയത്. ഇതുപോലെ കരഞ്ഞു നിലവിളിക്കുന്ന ഒരു പെൺകുട്ടിക്ക് അത്രക്കുള്ള ഗഡ്സ് ഉണ്ടാവുമോ? . പക്ഷേ ഇപ്പൊ അവളുടെ എല്ലാമെല്ലാമായ എന്നെ ഒരു കുറ്റക്കാരനെ പോലെ ഇവർക്ക് മുൻപിൽ വിട്ടുകൊടുത്തുകൊണ്ട് അവൾ കരയുന്നു.
ഹാ പിന്നെ ഇത്തരം സന്നർഭങ്ങളിൽ കരഞ്ഞുകാണിച്ചാൽ തുടർന്നു വരുന്ന ചോദ്യങ്ങളുടെ മൂർച്ച കുറയുമെന്ന് ഒരു പെണ്ണിനെയും ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ, അതാകും,…! പാവം പെണ്ണ്. അവളുടെ കരച്ചിൽ കാണുമ്പോള്‍ എന്റെ നെഞ്ചുതകർന്നു പോകുന്നു. ഏതു സമയത്താണോ ഇങ്ങനെ ഒന്ന് തോന്നിയത് ഞാൻ എന്നേത്തന്നെ പ്രാകിപ്പോയി
“”കുട്ടി കുട്ടി എന്തിനാണിങ്ങനെ കരയുന്നത്. ബി ബ്രേവ്. അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്? ഞങ്ങൾക്കറിയാം അവൻ നിന്നേ ചീറ്റ് ചെയ്കയായിരുന്നുന്ന്.
സർ ഇതാദ്യമല്ല കഴിഞ്ഞ വർഷവും ഇവന്‍ ഈ കുട്ടിയോട് അപമാര്യാദയായി പെരുമാറിട്ടുണ്ട്. “”
സാനിയുടെ വാക്കുകൾ ഞാൻ ഞെട്ടലോടെയാണ് കെട്ടുനിന്നത്. ആ കോളജിലെ ടോപ്പർ ആണെന്ന അല്ലങ്കില്‍ മറ്റൊരു പ്രശ്നത്തിനുംപോയിട്ടില്ലെന്ന പരിഗണന അവർ എനിക്ക് തന്നില്ല, എന്നോട് എന്തോ പകയുള്ളപോലെയാണ് അവര്‍ പെരുമാറുന്നത്. ചിലപ്പോള്‍ അന്നൊരിക്കല്‍ എന്‍റെ പേരും പറഞ്ഞു ഞങ്ങളുടെ ജുവലറിയില്‍ പോയപ്പോള്‍ അവര്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാഞ്ഞതിനാലാകും. എനിക്കേ അവിടെ ഒരു റോള്‍ ഇല്ല അപ്പോഴാ ഇവര്‍ എന്‍റെ പേര് പറഞ്ഞു പോകുന്നത്.
പതിയെ അശ്വതിയോടുള്ള ചോദ്യങ്ങൾ കുറഞ്ഞു, അവൾ സേഫ് ആകുന്തോറും ആ ചോദ്യങ്ങളെല്ലാം മൂര്‍ച്ചകൂട്ടി എന്റെ നേരേ തിരിഞ്ഞു. ഞാൻ അപ്പോഴേക്കും വില്ലനാവാൻ തുടങ്ങിയിരിക്കുന്നു . അല്ല ഈ സമൂഹം എന്നെ മാത്രം തെറ്റുകാരനാക്കി. അശ്വതി അവളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്, എന്റെ മനസ്സിൽ അങ്ങനെ ഒരു മോഹം കുത്തിവെച്ചത് തന്നെ അവള്ളായിരുന്നല്ലോ.