ഇപ്പൊ ഞാനാണ് അവളെ വിളിച്ചോണ്ട് ആ ബിൽഡിങ്ങിൽ പോയത്, അവൾ ഒന്നും അറിഞ്ഞിരുന്നില്ല, ഞാൻ എന്തോ ചെയ്യാൻ ശ്രെമിച്ചപ്പോൾ അവൾ കരഞ്ഞ ശബ്ദം കെട്ടിട്ടാണത്രേ ജീന അങ്ങോട്ട് വന്നത് . ജീന സാനിയോട് പറഞ്ഞ കഥകൾ അവര്‍ക്ക് പറ്റുന്നപോലെ എന്നെ മോശക്കാരനാക്കി അവർ എന്റെ മുകളിൽ ആരോപിച്ചു. അശ്വതിയെ ഓർത്തുമാത്രമുള്ള എന്റെ മൗനം ആ കുറ്റചാർത്തുക്കൾ എല്ലാം എന്റെ തലയിൽ മാത്രമായി ഒതുങ്ങാൻ കാരണമായി. അതിൽ എനിക്ക് അതിശയം തോന്നി. എല്ലാത്തിനും അച്ചു കരച്ചിൽകൊണ്ട് മാത്രം മറുപടി പറഞ്ഞത്. എങ്കിലും ഞങ്ങൾ തമ്മിലുള്ള വേഴ്ച്ചയേ പറ്റി അവർ ഒന്നുംതന്നെ ആരോപിച്ചിരുന്നില്ല.
ഞാൻ മാത്രമായി വില്ലനായി ഒരു പരിധി കഴിഞ്ഞപ്പോൾ, അല്ല അവരുടെ ഉദ്ദേശം എനിക്കു വെക്തമായി തുടങ്ങിയപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം നിഷേധിക്കുക മാത്രമായിരുന്നു എന്റെ മുൻപിലുള്ള മാർഗം, എന്റെ മനസാക്ഷിയെ കുഴിച്ചുമൂടി ഞാൻ അവർ ആരോപിച്ചതെല്ലാം നിഷേധിച്ചു. പക്ഷേ അച്ചൂനോട് എനിക്കുള്ള പ്രണയം മാത്രം നിഷേധിക്കാൻ എനിക്കു സാധിച്ചില്ല. അവളോടും ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് അതിനവൾ ആണെന്നും അല്ലെന്നും പറഞ്ഞില്ല, അതേ കരച്ചിൽ.
അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി, അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും, മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് . അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ ഇല്ല, അവളുടെ അപ്പോഴത്തെ ഭാവം എനിക്ക് ഉത്തരമില്ലാത്ത ഒരു പ്രഹേളികയായി.
എല്ലാത്തിനും ഒടുവിൽ എന്റെ കയ്യിൽ അവർ ഒരു പേപ്പർ തന്നു . പതിനഞ്ചു ദിവസത്തെ സസ്പെൻഷനാണ് ആ അടിച്ചു കിട്ടിയത്. പ്രണയത്തിന് ഇപ്പൊ അതാണ് ശിക്ഷ, അല്ലേലും എന്നെ ഡിസ്മിസ് ചെയ്യാൻ ആ പ്രിൻസിപ്പലിനോ മാനേജ്മെന്റിനോ പറ്റില്ല. അങ്ങനെ ചെയ്താൽ ആ കോളജിന്റെ ആകെക്കൂടെയുള്ള റാങ്ക് പ്രതീക്ഷ ഇല്ലാതാവും, അതോടെ അടുത്ത വർഷത്തെ ലക്ഷങ്ങളുടെ ഡൊണേഷൻ അവര്‍ക്കും ഇല്ലാതാവും, അതവർക്കറിയാം. അത് മാത്രമാണ് മാനേജ്മെന്റ് എന്നോട് കാണിച്ച ദേയയുടെ കാരണം, അല്ലെ ആ അഭിയെ പോലെ ഞാനും ഇപ്പൊ കോളജിനു പുറത്തയേനെ. ടെക്നിക്കലി ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ക്ലാസില്ല. സ്റ്റഡിലീവ് കഴിഞ്ഞു വന്ന് സെമസ്റ്റർ പരീക്ഷ എഴുതണം. അത് ഏതായാലും അൽപ്പം ആശ്വാസമായി .