ആ ഒന്നുല്ല ടീച്ചറെ… ഞാൻ ചുമ്മാ..
ആ.. ആ… മോള് ഓക്കേ അല്ലെ…
ആ ടീച്ചർ ഞാൻ ഒന്ന് റെഡിയാവേണ്ട ടയിമേ ഉള്ളു..
എന്നാൽ മോള് റെഡിയായി വാ ഞാൻ ഇവിടെ ഇരിക്കാം. അല്ല അമ്മ എന്തിയെ..
അമ്മ മുറിയിൽ ഉണ്ട് ആൾക്ക് ഇപ്പോൾ വയ്യ… പ്രായം കൂടി വരുക അല്ലെ.. പിന്നെ അസുഖവും…
ആ ഞാൻ എന്നാ അമ്മയെ ഒന്ന് കാണട്ടെ മോള് റെഡിയാവു..
ഓ.. ശെരി..
അവർ അങ്ങനെ അവിടെ നിന്നും ഹരിപ്പാട് വന്നു സാധനങ്ങൾ വാങ്ങി. തിരിച്ചു പോകും വഴി തുളസിയോട് ഒന്ന് സംസാരിക്കാൻ വേണ്ടി ആൽത്തറ ചുവടു ആയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു…
എന്താ എന്തു പറ്റി ടീച്ചറെ..
വണ്ടിയിൽ ഇറങ്ങി വരുന്ന തുളസിയെ നോക്കി നിന്നു കല്യാണി… സുന്ദരി ആണ് ഒരു നാട്ടിൻപുറത്തുകാരി സുന്ദരി കുട്ടി ആരും നോക്കി പോകും അവളെ. സാരി ആണ് വേഷം. ചുവന്നു പച്ച ബോർഡർ ഉള്ള സാരി. അതിനു മാച്ച് ആയി പച്ച ബ്ലാവുസും. മുടി വിടർത്തി ഇട്ടിട്ടുണ്ട് പനംകുല പോലെ. കണ്ണുകൾ ചന്തമേകി കണ്മഷി ഉണ്ട്, ചുവന്നു തുടുത്ത അദരങ്ങൾ, കവിളുകൾ ഇളം ചുവപ്പ് പടർന്നു സുന്ദരം ആണ്. ചെറിയ ഒരു കറുത്ത പൊട്ടു അവളുടെ സവുന്ദര്യം വേറെ തലത്തിൽ എത്തിക്കുന്നു.. ആരും നോക്കി പോകുന്ന കരീം കുവള മിഴികൾ ഉള്ള സുന്ദരി. കുറച്ചു മുടി കാറ്റിൽ ആടി മുഖത്തു തത്തി കളിക്കുന്നു. അതു പിടിച്ചു ചെവിപുറകിൽ വെച്ച് അവൾ നടന്നു വന്നു
ഹേയ് ഒന്നും ഇല്ല മോളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് തോന്നി…