“ഓ സുഖായിരുന്നു മാമി….മാമി ഇതെപ്പെത്തി….”
“ഞങ്ങൾ രാവിലെ എത്തീടാ….നീ തടിച്ചോ പിന്നേം….”
“ഏയ്യ് തോന്നണതാ… ചെറിയമ്മേ…….”
ഓടി പോയി ഭാഗ്യ ചെറിയമ്മയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു… മറ്റാരേക്കാളും ഇവർ എനിക്ക് സ്പെഷ്യൽ ആണ്… പിന്നെ ഞാൻ തിരിച്ചു വരാൻ ഇവർ കാരണമായതിന്റെ നന്ദിയും ണ്ട്….
“അതേയ്….ചെറിയമ്മ മാത്രല്ല ഇവിടെ….ഞങ്ങളോടും മിണ്ടാട്ടോ…”
“ആ….ആരിത് ഗീത കുഞ്ഞമ്മയ….. എത്രയായി കണ്ടിട്ട്….. സുഖന്നെ ആണോ മോളെ…..”
“ആഡ മരക്കഴുതേ….. മ്മ് വേഗം പോയി കുളിച്ചിട്ട് വാ….നിനിക്ക് വേണ്ടി കുഞ്ഞമ്മ നിന്റെ ഫേവറേറ്റ് പത്തലും ബീഫ് കറിയും ണ്ടാക്കീട്ടിണ്ട്…..”
എന്റമ്മോ കുഞ്ഞമ്മ അത് പറഞ്ഞപ്പോൾ തന്നെ വായിൽ വെള്ളം പൊട്ടി….. കുഞ്ഞമ്മേടെ ഒരു സ്പെഷ്യൽ ഐറ്റം ആണിത്….തേങ്ങപാലൊക്കെ ഒഴിച്ചിട്ടുണ്ടാക്കിന്ന ബീഫ് കറി….അയിൽ വറത്ത തേങ്ങ കൊത്തൊക്കെ ഇട്ട് ഒരു പീസ് ചെറുനാരങ്ങ കൂടി പിഴിഞ്ഞ് ഇങ്ങ് എടുത്താ….. ഒറ്റ ഇരിപ്പിന് 20 പത്തല് വരെ കേറ്റി പോകും…… എല്ലാരോടും കുശലം പറഞ്ഞ് നേരെ കുളിക്കാൻ വിട്ടു….. റൂമിൽ കേറി നോക്കുമ്പോ എന്റെ ബാത്‌റൂമിൽ നിന്ന് ആരോ കുളിക്കാണ്……
“ഉള്ളെ യാര്….?”….
“ഞാൻ ആരാന്ന് ഇവിടത്തെ പട്ടിക്കും പൂച്ചക്കും വരെ അറിയാം….ന്നിട്ടും നിനിക്ക് അറീലെ…!”
ഓഹ് ഈ അലവലാതി ആയിരുന്നോ….
“ഇവിടെ പട്ടിയെയും പൂച്ചയെയും ഒന്നും കാണുന്നില്ല… അല്ലേ ചോദിക്കാരുന്നു…”
“മ്മ് നിന്റെ അപ്പനെ വിളിക്ക് ചോദിക്കാൻ……” മുഖത്ത് സോപ്പ് തേക്കുകയാണെന്ന് തോന്നുന്നു ഒരു വൃത്തികെട്ട ശബ്ദം….
“നിന്ന് കൊണ അടിക്കാതെ വേഗം പുറത്ത് വാടി നാറി….വിശന്നിട്ടു പണി ആയിരിക്ക്യ….. കുഞ്ഞമ്മയിണ്ട് പത്തലും ആയിട്ട് എന്നെ കാത്തിരിക്കുവാ….”
അടുത്ത നിമിഷം ഒരു നീല ബാത്ത്റോബുമിട്ട് പെണ്ണ് പുറത്തേക്ക് വന്ന്…… മര്യാദക്ക് തോർത്തീട്ട് കൂടി ഇല്ല വെള്ളം ഇറ്റണിണ്ട്…
“കൊറച്ചു കാലായി ഞാൻ പറയണം ന്ന് വെക്കുന്നു ….. ആ പെണ്ണുംപിള്ളേടെ ഒരു പതപ്പിക്കല്….സൂഷിച്ചോ നീ…അത്ര സുഖല്ല മോനെ.….” എന്തോ കണ്ടെത്തിയ ഷെർലക് വാട്സണോട് പറേന്നത് പോലെയാണ് ഓളെ മുഖത്തെ ഭാവം കണ്ടാൽ….
“അത് പിന്നെ അവരും ന്റെ കുഞ്ഞമ്മ ല്ലടോ….. നിന്ന് പനി പിടിക്കാണ്ട് തോർത്തടി പെണ്ണെ….അല്ല… താഴെ ഇത്രേം റൂം ണ്ടായിട്ട് നിനിക്ക് ഈ റൂമേ കിട്ടിയൊള്ളോ കുളിക്കാൻ…..”