ദർശന 3 [Thomas Alva Edison]

Posted by

“ഓ പിന്നെ….ന്റെ മുറചെറുക്കന്റെ മുറീൽ കേറിയാ ഇപ്പെന്താ ആയി പോകണേ….” പെണ്ണ് ചുണ്ടും കടിച് എന്നെ ഒരു ആക്കിയ ഭാവത്തിലാണ് ചോയ്ക്കണത്….അതിന് വയറ്റിൽ ഒരു കുത്തും കൊടുത്ത് ഞാൻ കുളിക്കാൻ കേറിയപ്പോ ന്റെ ഹാങ്ങറിൽ മുഴുവൻ ഓളെ ഡ്രെസ്സും ബ്രായും ഷെഡിയും….

“ഡീ… ഡീ തേജേ….. ഇതെല്ലാം നിന്റെ അച്ഛൻ വന്നെടുക്കുവായിരിക്കും….. വന്നേടുത്തോണ്ട് പോഡി…..”

എനിക്കിതൊക്കെ ന്തോ ഇഷ്ടല്ലാത്ത കാര്യാണ്…..ഇങ്ങനെ ഉള്ള കാര്യങ്ങളിലൊക്കെ അത്യാവശ്യം വൃത്തി കാത്ത് സൂക്ഷിക്കുന്ന ആളാണ് ഞാൻ….. വിസ്‌തരിച്ചു ഒരു കുളീം കഴിഞ്ഞ് ഷോർട്സും ഒരു ഹാഫ് കൈ ബനിയനും ഇട്ട് താഴെ പുട്ട് അടിക്കാൻ പോയി…….. രണ്ട് പത്തൽ എടുത്ത് പ്ലേറ്റ്ലേക്ക് ഇട്ട് അതില് കൊറച്ചു തേങ്ങപാലും ഒഴിച്ച്….. രണ്ട് കഷ്ണം ബീഫെടുത്ത് അതിലേക്ക് വെച്ച് ഒരു പിടി പിടിച്ചു….. ന്റമ്മോ കുഞ്ഞമ്മേടെ കൈപ്പുണ്യം….. അപാരാണ്…….കുഞ്ഞമ്മേടെ ഗ്രാവിയാണ് സ്പെഷ്യൽ അതിലെന്താ ഇത്ര മാജിക്‌ ന്ന് എനിക്കിത് വരെ പിടി കിട്ടീട്ടില്ല….കുഞ്ഞമ്മേടെ കൈപ്പുണ്യം കുറച്ചൊക്കെ എനിക്കും കിട്ടീട്ടുണ്ട് എന്നാണ് ഇവിടെയുള്ളവരുടെ അഭിപ്രായം ഞാൻ അവിടെ ഉള്ളപ്പോ ജോലി കഴിഞ്ഞു ഗ്യാപ് കിട്ടുന്ന ടൈം ഓക്കേ കുക്കിംഗ്‌ ആണ്… ന്തേലും സ്പെഷ്യൽ ഐറ്റം ഇണ്ടാക്കീട്ട് കുഞ്ഞമ്മക്ക് ഫോട്ടോ അയച്ചു കൊടുക്കും….ന്റെ ആർത്തിയോടെയുള്ള തീറ്റി കണ്ടിട്ട് നിർവൃതിയടയുകയാണ് പപ്പു…..

“മെല്ലെ തിന്നട ചെക്കാ… അതെല്ലാം നിനിക്ക് തന്നെയാ….”

“ന്റെ പപ്പു….വാരിവലിച്ചു തിന്നുമ്പോ ഫുഡിന് ഒടുക്കത്തെ ടേസ്റ്റ് ആ….ഇങ്ങ് വന്നേ ഞാനൊരു വാ തരാം….”

“അയ്യടാ….എനിക്കൊന്നും വേണ്ട….” അമ്മ മുഖം പൊത്തി നാണിച്ചു കൊണ്ടാണ് അതിന് മറുപടി പറഞ്ഞത്….ഇതിലിപ്പോ നാണിക്കാൻ എന്തിരിക്കണ്….

“ഓ വെല്ല്യ നാണക്കാരി… ഇങ്ങ് വന്നേ പപ്പു….”

അമ്മേടെ കൈ പിടിച്ചു ഞാൻ അടുത്തേക്ക് വലിച്ചു….ന്നിട്ട് ഒരു കഷ്ണം പത്തലും എടുത്ത് അതിലൊരു കഷ്ണം ബീഫും ചുരുട്ടി… ഗ്രാവിയിലേക്ക് മുക്കി അമ്മേടെ വായിലേക്ക് വെച്ച് കൊടുത്തു….ആ ഗ്രേവി ചുണ്ടിലൂടെ ഒലിച്ചു ഇറങ്ങണിണ്ട്….കുഞ്ഞിക്കുട്ടികൾക് കുറുക്ക് കുടിച്ചു കഴിഞ്ഞാൽ ഉണ്ടാവില്ലേ ചിറിയിലൂടെ ഒക്കെ ഒലിപ്പിച്ചു….അത് പോലെ ണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *