ദർശന 3 [Thomas Alva Edison]

Posted by

“അത് ശരി…… അപ്പോ കഷ്ടപ്പെട്ട് പത്തലും ബീഫും ഇണ്ടാക്കി തന്ന കുഞ്ഞമ്മ പൊറത്തു…” കയ്യിൽ ജഗ്ഗും പിടിച്ചു അകത്തേക്ക് വന്നു കെറുവിച്ചു കൊണ്ടാണ് കുഞ്ഞമ്മ അത് പറേണത്….കുഞ്ഞമ്മേടെ കളി കണ്ടാൽ നാളെ പിടിച്ചു lkg ചേർക്കാൻ തോന്നും…..

“ഓ ദേഹണ്ണക്കാരിക്ക് ഇല്ലാണ്ട് നിക്കുവോ…. കാക്കേ വാ….” ഞാൻ അത് പറഞ്ഞപ്പോൾ ചുണ്ടും മലത്തി പിടിച്ചു കുഞ്ഞമ്മ അടുത്തേക്ക് വന്നു…..വയസ്സ് പത്തു 40 കഴിഞ്ഞെങ്കിലും കുഞ്ഞമ്മേടെ കുട്ടിക്കളിക്ക് ഒരു മാറ്റോം വന്നിട്ടില്ല….. പഷേ കണ്ടാൽ രണ്ട് പെറ്റത് ആണെന്നൊന്നും തോന്നൂല ഇപ്പോം ഒടുക്കത്തെ ഗ്ലാമറാ…ഞാൻ കുഞ്ഞമ്മക്ക് വാരി കൊടുക്കണ കറക്റ്റ് ടൈം തേജ അങ്ങോട്ട് വന്ന്…… പെണ്ണിന്റെ മുഖം ദാ ഇത്രേണ്ട്….. ഇങ്ങനെ കെറുവിക്കാൻ മാത്രം ഇവിടെന്താ ഇണ്ടായേ….

“വാടി നിനിക്കും ണ്ട്….”

“ഓ എനിക്കൊന്നും വേണ്ടാ….നീ ഇവരേം തിന്നിച്ചു നടന്നോ…..”

ഈ പെണ്ണിന് ഇതെന്താ കുഞ്ഞമ്മയോട്….കുഞ്ഞമ്മേനെ ചൂഴ്ന്ന് ഒരു നോട്ടോ നോക്കി ഓള് ചവിട്ടി തുള്ളി മേലേക്ക് പോയി….കുഞ്ഞമ്മക്ക് ഒരു പരുങ്ങൽ ണ്ടോ….. ആ ഞാൻ പിന്നത് കാര്യമാക്കില….. അല്ല പറഞ്ഞ പോലെ എന്നെ ഇവിടെ ഇറക്കിയ ഒരു മഹാൻ ണ്ടല്ലോ അവൻ എവിടെ….. ഞാൻ പുറത്തേക്ക് പോയി നോക്കുമ്പോ മാമീടെ പൊടിസ് ന്റൊപ്പെരം ആന കളിക്കണ്….ആഹാ ബെസ്റ്റ് പ്രായം….. അവനേം വിളിച്ചു വീണ്ടും കഴിക്കാൻ വന്നിരുന്ന്….. ഒരു പത്തു പതിനഞ്ചു പത്തല് തട്ടി കാണും….ആ ദിവസ്സം അങ്ങനെ അങ്ങ് കടന്ന് പോയി… യാത്രാ ക്ഷീണൊക്കെ ഉള്ളതോണ്ട് ഇന്ന് കല്യാണത്തിന് പോവാൻ നിന്നില്ല… വീട്ടീന്ന് എല്ലാരും പോയിട്ട് വന്നു….പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ സമയം 9 കഴിഞ്ഞിരുന്നു….. തേജ ചവിട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്…..എഴുന്നേൽക്കുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല….. ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയി തീരൂന്ന്….

“എന്താടി നാറി….. നിന്റച്ഛൻ പെറ്റൊ….”

ഉറക്കത്തീന്ന് വിളിച്ചെഴുന്നേൽപ്പിച്ചതിന്റെ എല്ലാ അരിശത്തോട് കൂടി ചീറിയാണ് ഞാൻ ചോദിക്കുന്നത്….

“ആ അതിന് കുഞ്ഞുടുപ്പും ബേബി സോപ്പും വാങ്ങാൻ പോവുവാ… വരണാ….” കീഴ്ച്ചുണ്ട് മലത്തി പിടിച്ചു ഒരു വൃത്തികെട്ട ഭാവത്തോട് കൂടിയാണ് അവൾ

Leave a Reply

Your email address will not be published. Required fields are marked *