മറുപടി പറഞ്ഞത്….ഇന്നലെ കുഞ്ഞമ്മക്ക് വാരി കൊടുത്തത് മുതൽ കെറുവിച്ചു നടക്കാണ്
“വേഗം കുളിച്ചിട്ട് ഇറങ്ങാൻ നോക്ക്….അവരൊക്കെ പോയി….നീ കാരണം ഞാൻ ലേറ്റ് ആയി… നിന്നേം കൂട്ടി വന്നേച്ചാ മതീന്നാ മോളിൽ നിന്നുള്ള ഓഡർ….”
“ഓ അങ്ങനെയാ… എന്നാ എന്റെ മോള് എത്തിയത് തന്നെ…..നിക്ക് ഒന്ന് രണ്ട് അർജന്റ് കോൾസ് ഒക്കെ ചെയ്യാൻ ണ്ട്….അതൊക്കെ കഴിഞ്ഞ് നമ്മക്ക് പതുക്കെ പോകാം….അല്ലേലും നിന്റെ അമ്മായീടെ മോളോന്നും അല്ലല്ലോ….”
എനിക്ക് ഒരു കോളും ഇല്ല… പക്ഷേ ഒളിപ്പങ്ങനെ സുഖിക്കണ്ട…
“ദേ എഡി….ചുമ്മാ വിർത്തിക്കേട് കളിക്കല്ലേ….അവര് വിളിച്ചപ്പോ നിന്നേം കൂട്ടീട്ട് വരാന്ന് പറഞ്ഞാ ഞാൻ ഇവിടെ ഒരുങ്ങി നിന്നേ… നീ വേഗം വന്നേ….ദർശനേച്ചി എന്നോട് പ്രത്യേകം പറഞ്ഞതാ….”
“എടി….ഏതാ ഈ ദർശന….ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ…..”
“ഫോട്ടോ ഒക്കെ ഞാൻ പോവുമ്പോ കാണിച്ചു തരാ….നീ വേഗം ഒരുങ്ങിയേ….”
പിന്നെ വെറുതെ ചടപ്പിക്കാൻ ഞാനും നിന്നില്ല ഒരുങ്ങി ഇറങ്ങി….പെണ്ണിന്റെ തെരക്ക് കാരണം എന്നെ മര്യാതിക് രണ്ടിന് പോകാൻ വരെ വിട്ടില്ല കുരിപ്പ്…
“ആ പിന്നെ ഒമു നേരത്തെ വിളിച്ചിരുന്നു നിന്റെ ഫോണിൽ….അവന് ഇമ്പോർടന്റ് ആയിട്ട് ഓഫീസിൽ പോണം… അത് വഴി അങ്ങ് എത്തിക്കോളാന്നു പറഞ്ഞു….”
“മ്മ്…ഇറങ്ങാം….” എനിക്കെന്തോ പോകാൻ ഒരു മൂടേ ഉണ്ടായിരുന്നില്ല….
“ഡീ നമ്മക്ക് കല്യാണത്തിന് പോണോ… വല്ല സിനിമക്കും പൊയ്ക്കൂടേ…..”
“സിനിമക്ക് നമ്മക്ക് കല്യാണം കൈഞ്ഞ് വന്നിട്ട് പോകാ….ഓക്കേ….മോനിപ്പം വണ്ടി വിട്…” പിന്നൊരു മൈരും പറയാൻ നിന്നില്ല… വണ്ടി എടുത്ത് വിട്ടു…കുറേ നേരത്തേക്ക് നമ്മൾ ഒന്നും മിണ്ടീല….കാറിൽ ഓള് മേപ് ഓൺ ആക്കി വെച്ചോണ്ട് പിന്നെ വഴി ചോദിക്കാനും നിന്നില്ല….കുറേ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് അവൾ തന്നെ തുടങ്ങി….
“എഡി….. കുഞ്ഞ….”
“കുഞ്ഞമ്മേന്റെ കുന്തം… നിനിക്ക് വേറെ ഒന്നും പറയാൻ ഇല്ലേ….വെറുതെ ഒരാളെ കുറ്റം പറയുവാ….”
അവൾ കുഞ്ഞമ്മേടെ കാര്യം തന്നെയാ പറഞ്ഞു വരുന്നേന്ന് എനിക്ക് ഒറപ്പായിരുന്നു….
“ഓ അവരെ പറഞ്ഞപ്പോ നിനിക്ക് നൊന്തു….എനിക്ക് അറിയാം അവരെ