“എന്താടി ഒരു ഫോട്ടോ കാണാൻ അല്ലേ പറഞ്ഞുള്ളു….വീട്ടിൽ എല്ലാരും ചക്കായാണ് മാങ്ങായാണ് ന്നൊക്കെ പറയുന്ന കേട്ടു….”
“അത്ര വല്ല്യ സംഭവം ഒന്നും അല്ല…തരക്കേടില്ല….എന്റെ അത്രയൊന്നും ല്ല…”
അതും പറഞ്ഞു അവൾ ഫോട്ടോ കാണിച്ചു തന്നു….. അവരൊന്നും പറയുന്നത് പോലെ ഒരു ശാലീന സുന്ദരി ഒന്നും അല്ല… ഇതിലും എത്രയോ ഭംഗിയുള്ള പെൺപിള്ളേരെ ഞാൻ ചെന്നൈ ഇൽ വെച്ച് കാണുന്നതാ…. പക്ഷെ ഈ കുട്ടീനെ എനിക്കെന്തോ വല്ലാണ്ട് ഇഷ്ടായി….നല്ല ഉണ്ട മുഖമൊക്കെ ആയിട്ട് എന്തോ ഒരു ക്യൂട്ട്നെസ്സ് ണ്ട്….
“മ്മ്….കൊള്ളാലോടി കൊച്ച്…..”
“കൊച്ചോ….ചേച്ചിയാണ് മോനെ….30 ആയി….”
“30 വയസ്സോ… കണ്ടാൽ ഒരു 25 ഒക്കെയേ പറയൂ…”
“അതിപ്പോ നിന്നേ കണ്ടാൽ ആരേലും പറയുവോ 27 അയീന്ന്… ”
“ഓ… സുഖിച്ചു….കഴിക്കുന്നുണ്ടെങ്കിൽ ഇത് പോലൊരു കൊച്ചിനെ കെട്ടണം….എന്നാ ഒരു ഫിഗറാ….” ദർശനയെ പുകഴ്ത്തുന്ന കൂട്ടത്തിൽ അവളെ ഒന്ന് എരി കേറ്റാനും മറന്നില്ല….
“ഓ… അതിന് എന്റെ പൊന്നു മോൻ ഇനി വിവാഹമേ കഴിക്കാൻ പോണില്ലല്ലോ പിന്നെന്താ….” ടൈമിന് കൌണ്ടർ അടിക്കാൻ ഇവളും ഇവളുടെ അമ്മേം കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ…..
“അയിന് ആര് പറഞ്ഞ് കെട്ടുമെന്ന്….കണ്ട മര ഊളകളെ പോലെ പറഞ്ഞ വാക്കിന് വിലയില്ലാത്ത ആളല്ല ഞാൻ…..കുഞ്ഞു ഇപ്പഴും എന്റെ കൂടെ തന്നെ ഇണ്ട്….”
എന്റെ തീരുമാനം ഉറച്ചത് തന്നെ ആണ്…… സുന്ദരികളായ പെൺപിള്ളേരെ കാണുമ്പോ ചുമ്മാ വായി നോക്കി നിക്കാറുണ്ട് അത്ര മാത്രം….. ഇപ്പോ ദർശനയെ കണ്ടപ്പോഴും അങ്ങനെ ഒരു ഇൻഫേക്ച്വഷൻ മാത്രം….
🎼…..Una mattina….mi sono azalto….🎼
“ആ ഹലോ….എന്താച്ചാ…..”
“മോനെ… നീ എവിടെ എത്തി….”
ആ ശബ്ദത്തിന് വല്ലാത്തൊരു കനം….അതോ ഇനി എനിക്ക് ചുമ്മാ തോന്നീത് ആണോ…..
“ദാച്ച എത്തി പോയി….കൊള്ളശ്ശേരി കഴിഞ്ഞു….”
“മ്മ്… വേഗം വാ…” എന്നും പറഞ്ഞു മറുതലക്കൽ നിന്നും ഫോൺ കട്ടായി…