എന്തോ കുഴപ്പം ഉണ്ട്….പക്ഷേ എന്താണെന്ന് മാത്രം പറഞ്ഞില്ല… അപ്പോഴേക്കും അയച്ച് തന്ന ലൊക്കേഷനിലേക്ക് എത്താറായിരുന്നു….രണ്ട് വളവും കഴിഞ്ഞ് ഒരു കട്ട് റോഡിലേക്ക് കയറി….ഇത്രേം മൂഞ്ചിയ റോഡ് ഞാൻ ഇത് വരെ കണ്ടിട്ടില്ല…..5 ആം മാസത്തിൽ ഒരു പെണ്ണിനേം കൂട്ടി പോയ ചെല്പം പെണ്ണ് അവിടെ പെറും…….അധികം വണ്ടിയൊന്നും ഇല്ലെങ്കിലും….തീരെ വീതി കുറഞ്ഞ റോഡ് ആയതോണ്ട് വണ്ടി വെക്കാനൊന്നും ഒരു പൊടി സ്ഥലം ഇല്ല… അവസാനം വന്ന വഴി റിവേഴ്‌സ് എടുത്ത് പോയി കുറച്ചങ്ങോട്ട് പാർക്ക് ചെയ്ത് വന്നു….. കയറുമ്പോ തന്നെ എനിക്ക് എന്തോ റോങ് അടിച്ചായിരുന്നു….. എല്ലാരും സെഡ് അടിച്ചിരിക്കുന്നു… ഇവരുടെയൊക്കെ ഇരിപ്പ് കണ്ടാൽ തോന്നും ചെക്കൻ വേറെ ആരുടെയോ കൂടെ പോയീന്നു… സംശയിച്ചത് വെറുതെ ആയില്ല….അത് തന്നെ സംഭവിച്ചു……
ഗീത കുഞ്ഞമ്മ വന്ന് എല്ലാ കാര്യോം പറഞ്ഞു തന്നു….അവിടെ കല്ല്യാണ ചെക്കന്റെ പഴയ ലവർ വന്ന് ഫുൾ പ്രശ്നമാക്കി അവളെ കെട്ടിയില്ലെങ്കിൽ ചത്തു കളയും ന്നൊക്കെ പറഞ്ഞു അവസാനം അവൻ അവളെ കെട്ടീന്ന്….. കേട്ടപ്പോൾ ശരിക്കും സങ്കടായി….. ഒരു പെണ്ണിവിടെ അണിഞ്ഞു നിന്നിട്ടിപ്പോ…..
“ഡാ… നിന്നോട് വന്നയുടെ അച്ഛനെ കാണാൻ പറഞ്ഞ്….അച്ഛൻ പുറകിലിണ്ട്….പോയിട്ട് വാ…”
“മ്മ്…” അച്ഛനെന്തോ എന്നോട് കാര്യമായിട്ട് പറയാൻ ണ്ട്….നേരെ അച്ഛന്റടുത്തേക്ക് വിട്ടു…
🎼una mattina misono azalto
Oo bella cio bella……
“ആഡ പറയ്…..”
“ഡാ… നീ ആ ലൊക്കേഷൻ എനിക്കൊന്ന് വാട്സ്ആപ്പ് ചെയ്തേ…. എനിക്ക് ശരിക്ക് അറീല… കൊളശേരീന്ന് !”
ഇനിയെന്ത് മൈരിനാണ് പെണ്ണിന്റെ അച്ഛന് വായിക്കരി ഇടാനോ….
” എടാ കുണ്ണേ….ഇനി നീ ഇങ്ങോട്ട് കെട്ടി എടുത്തിട്ട് ഒരു കാര്യോല്ല….. ഈ കല്ല്യാണം നടക്കില്ല….ചെക്കന്റെ കല്യാണം കഴിഞ്ഞ്….വേറെ പെണ്ണുമായിട്ട്….!!”
“ഏഹ്… പോടാ….മൈര് എന്നാ ഈ കുമ്പിക്കൊക്കെ കുറച്ച് ദിവസം മുന്നേ ആക്കിക്കൂടെ….. വെറുതെ ഒരു പെണ്ണിനെ കരയിക്കാൻ…….ബിരിയാണിയൊക്കെ എന്ത് ചെയ്യുവോ ആവോ….ആ എന്താലും നീ ലൊക്കേഷൻ അയ… വന്നിട്ട് ഒരു അനുശോചനം അറിയിക്കാലോ….!!!”
“ഊമ്പി സദ്യ ആണ്….ന്താലു നീ വാ… ഞാൻ ഇവിടെ പോസ്റ്റാ…!!”
അവന് ലൊക്കേഷനുംഅയച്ച് അച്ഛന്റടുത്തേക്ക് പോകുമ്പോൾ കലവറയിലേക്ക് നോട്ടം പോയി…… അപ്പോൾ സലിമേട്ടന്റെ ഡയലോഗ് ആണ് മനസ്സിലേക്ക് വന്നത്….എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ…..
“ആ അച്ഛാ… എന്തോ പറയാൻ ണ്ടെന്ന് പറഞ്ഞു…”