പ്രഷർ കേറി നിക്കുവായിരുന്നു….
“എഡി നിനക്ക് പോകണെങ്കിൽ പോകാം….. പിന്നെ നീ ഒരിക്കലും നിന്റെ തന്തയെ കാണില്ല….!”
ഇത് വെറും കണ്ണീർ സീരിയലിലെ ഡയലോഗ് ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം……
“അച്ഛാ… അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാം….കേട്ടിട്ടും ണ്ട്….. പക്ഷെ ഇത്… ഇത് മാത്രം എന്നോട് ആവിശ്യപ്പെടരുത്….പ്ലീസ് ഒരു റിക്വസ്റ്റ് ആണ്….!”
എനിക്ക് ശരിക്കും കരച്ചിൽ വന്നു….. ഇനിയൊരിക്കലും ഒരു മാരേജിനെ കുറിച്ച് ചിന്തിക്കാൻ എനിക്ക് കഴിയുവായിരുന്നില്ല…..
“മോനെ….ഇത് എനിക്ക് വല്ല്യ ആളാവാനോ….. ഇവിടെ ഒരു രക്ഷകൻ ആവാൻ വേണ്ടീട്ടോ ഒന്നുമല്ല….. നീ അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ….ആകെയവൾക്കുള്ളത് ഇവനാ…..ഇവനാണെങ്കിൽ ഇപ്പോ സെക്കന്റ് സ്റ്റേജും കഴിഞ്ഞ് ഇരിക്കുവാ…….പാൻക്രിയാസിന് ആയത് കൊണ്ട് തന്നെ ഒരു ഉറപ്പും ഇല്ലടാ….. ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കെടാ മോനെ…..!”
അച്ഛൻ കെഞ്ചിയെന്നോട് പറയുന്നത് കേട്ടപ്പോ ശരിക്കും മനസ്സുരുകി പോയി….
“അച്ഛാ….നമ്മക്ക് എങ്ങനേലും ഒരാളെ കണ്ടെത്താം….ഞാൻ ഇനി ഒരു നല്ല പയ്യനെ ഇവർക്ക് കാണിച്ചു കൊടുത്തിട്ടേ തിരികെ പോകു….. നല്ല കൊച്ചല്ലേ അച്ഛാ… നല്ല വിദ്യാഭ്യാസോം ണ്ട്….. നമ്മക്ക് മുന്നിട്ട് ഇറങ്ങി നടത്തി കൊടുക്കാം…..പ്ലീസ്….ഒന്ന് മനസ്സിലാക്ക്….!”
എങ്ങനേലും അച്ഛനെ കാര്യം പറഞ്ഞു മനസ്സിലാക്കി ഇതിൽ നിന്ന് തലയൂരണം എന്ന ഒറ്റ ചിന്തയെ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു….
“അത് വരെ ഇവൻ ജീവിച്ചു ഇരുന്നില്ലെലോ…..!!…. ഡാ ഇപ്പ തന്നെ വീടും പണയത്തിലാക്കിയാ ഈ കല്ല്യാണം നടത്തിയേക്കുന്നെ….. ഇനിയൊരു കല്ല്യാണം നടത്താനുള്ള ശേഷിയൊന്നും അവനില്ല….. ഡാ നല്ല കൊച്ച് ആഡ….എനിക്ക് ചെറുപ്പം തൊട്ട് അറിയുന്നതല്ലേ….ഇതിപ്പോ രണ്ടാമത്തെ തവണയാണ് ആ കൊച്ചിന്റെ കല്ല്യാണം മുടങ്ങണെ……നിന്നേകൊണ്ട് പറ്റുമെങ്കിൽ പറ….!”
“ഇല്ല…!” എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല….ഇനിയിപ്പോ അച്ഛൻ ദേവലോകത്ത് നിന്ന് ഊർവശിയെ കൊണ്ട് തരാമെന്ന് പറഞ്ഞാലും എനിക്ക് അത് പറ്റില്ല…..
“എന്നാ എന്റെ മോൻ ഇതുകൂടി കേട്ടോ….അവനെന്തേലും പറ്റിയാൽ….. പിന്നെ ഞാൻ ജീവിച്ചിരിക്കും ന്നെന്റെ മോൻ കരുതണ്ട…..!”
തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ എന്നോട് ഒരു ഭീഷണിയോടെ ആയിരുന്നു അച്ഛനത് പറഞ്ഞത്….അച്ഛന്റെ വാക്കുകൾക്ക് വിലയില്ലാഞ്ഞിട്ടോ ഇവിടത്തെ സാഹചര്യം അറിയാഞ്ഞിട്ടോ അല്ല….എന്നെ കൊണ്ട് ഇതിന് പറ്റില്ല എന്നെനിക്ക് നന്നായിട്ട് അറിയാമായിരുന്നു….തിരിച്ചു നടന്ന് വരുമ്പോൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കിയിരിക്കുകയാണ് ദർശനയുടെ അച്ഛൻ….ആ കണ്ണുകളിൽ എവിടെയോ ഒരു പ്രതീക്ഷ ബാക്കി നിൽക്കുന്നത് കാണാം… എന്നോട്