ഇറക്കാൻ പറ്റുന്നില്ല….കഴുത്തിൽ ആരോ മുറുക്കെ ഞെക്കി പിടിച്ചു വച്ചിരിക്കുന്നത് പോലെ തോന്നി…….എങ്ങനെയെങ്കിലും ഒന്ന് ഇവിടെന്ന് പോയാ മതി എന്ന് തോന്നിയെനിക്ക്….. ചെന്നൈയിൽ നിന്ന് വരാൻ തോന്നിയ ആ നശിച്ച നിമിഷത്തെ ശപിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു….. ഒമു കൂടെ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാൻ സത്യത്തിൽ ഒരു പുല്ലും കേക്കുന്നുണ്ടായിരുന്നില്ല…… എല്ലാ കല്ല്യാണവീട്ടിലെയും ചടങ്ങ് പോലെ പോവാൻ നേരം അവൾ അച്ഛനെയും ബന്ധുക്കളെയും ഒക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് കാറിലേക്ക് കേറി….ഇത് വരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല….. കാറിലും ആ മൗനം ഭേദിക്കാൻ ഞാൻ ഒരുക്കം ആയിരുന്നില്ല….അമ്മ വിളിക്ക് കൊടുത്തവളെ സ്വീകരിച്ചു….. വലത് കാൽ വെച്ചവൾ വീട്ടിലേക്ക് കയറി…… രാത്രി ആകുന്നത് വരെയും ഞാൻ ഒന്നും മിണ്ടിയില്ല….ആരോടും മിണ്ടിയില്ല….. എന്റെ ജീവിതം തകർത്തു എന്ന തോന്നലൊന്നും ഉണ്ടായില്ല….പക്ഷെ ഒരു മരവിപ്പ് ആയിരുന്നു…… ഒരിക്കലും ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേ ഇല്ല….ഒമു വന്ന് കുറേ സമാധാനിപ്പിച്ചപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി…… എനിക്കിപ്പോഴും അവളുടെ കാര്യം ഓർത്താണ് സങ്കടം….ഒരിക്കലും എനിക്കവളെ എന്റെ ഇണയായി കാണാൻ കഴിയില്ല….. അങ്ങനെ അത്താഴവും കഴിച്ച് ഞാൻ റൂമിലേക്ക് പോയി….അവളപ്പഴും താഴെ ആയിരുന്നു… വന്നപ്പോൾ ആരോടും ഒന്നും മിണ്ടിയില്ലെങ്കിലും ഇപ്പൊ അത്യാവശ്യം സംസാരിച്ചു തുടങ്ങി എന്നോട് ഒഴിച്ച്…… കട്ടിലൊക്കെ അണിയിച്ചു ഒരുക്കിയിട്ടുണ്ട്….ഏത് വൃത്തിക്കെട്ടവന്റെ പണിയാണെന്ന് അമ്മോ….. എനിക്കിങ്ങനത്തെ കോപ്രായങ്ങൾ ഒന്നും ഇഷ്ടല്ല… ഞാൻ ഒരു പായയും തലയിണയും നിലത്തു വിരിച്ചു….. ബാത്റൂമിൽ പോയിട്ട് തിരിച്ചു വരുമ്പോൾ അവൾ താഴെ പായയിൽ ഇരിപ്പാണ്….മുട്ടിനു കയ്യും കൊടുത്ത് തല താഴ്ത്തി….. അയ്യോ അവളിനി അവളെ താഴെ കിടത്താൻ വിരിച്ചത് ആണെന്ന് കരുതി കാണുവോ….ഓൾടെ കൂടെ കിടക്കാൻ മാനസികമായി ബുദ്ധിമുട്ട് ഉള്ളതോണ്ട് താഴെ കിടക്കാന്നു വെച്ച ഞാൻ താഴെ വിരിച്ചത്….. എന്താലും കയറി കിടക്കാൻ പറയാം വന്ന് കേറിയ പെണ്ണിനെ നിലത്തു കിടത്തുന്നത് മോശല്ലേ…..
“അതേ….”
അപ്പുറത്തു നിന്ന് ഒരു അനക്കവും ഇല്ല….ഞാൻ പതിയെ ഷോൾഡർ ഇൽ കൈ വച്ച് ഒന്നൂടി വിളിച്ചു….
“അതേ….. കയറി കിടന്നോളു….ഞാൻ എനിക്ക് കിടക്കാൻ വേണ്ടിയാ താഴെ വിരിച്ചത്……!!”
എന്നിട്ടും അവളിൽ നിന്ന് പ്രത്യേകിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല….. എനിക്ക് നന്നായി ദേഷ്യം വന്നു….അല്ലെങ്കിൽ തന്നെ വട്ടായിട്ടാ ഉള്ളെ….എങ്ങനേലും ഒന്ന്