“ഡീ നാറി… ന്നെ ചാപ്പീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ…ഗിഫ്‌റ്റോ… എന്താത്….!!”
“ഏയ്യ്… അത് സർപ്രൈസ്….. വന്നിട്ട് നേരിട്ട് കൈപറ്റിയാൾ മതി….. ആാാാാആാാഹ് ………..!!”
“കുഞ്ഞൂ……!”
ഒരു ഞെട്ടലോടെയാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്….ഈ സ്വപ്നം പതിവാണ്….കുഞ്ഞു മരിച്ചപ്പോഴൊക്കെ സ്ഥിരം ആയിരുന്നു….ഇത് താങ്ങാൻ പറ്റാഞ്ഞിട്ട വെള്ളമടി തുടങ്ങിയത് തന്നെ….പക്ഷെ ഇപ്പോ കുറച്ചായി ഇതെന്നെ അലട്ടിയിട്ട്….. ഇന്ന് കാണാൻ എന്താ കാരണം ആവോ….ഞാൻ വേറെ ആളെ കെട്ടിയത് കൊണ്ടുള്ള ഓർമ്മപ്പെടുത്തൽ ആവുമോ അത്…..എവിടെ നിന്നോ ഒരു ശബ്ദം ചെവിയിലേക്ക് വരുന്നുണ്ട്… ചെവി കൂർപ്പിച്ചു നോക്കിയപ്പോൾ നേരത്തെ കേട്ട അതെ വിതുമ്പല്….എന്താ ഇത് കരച്ചിൽ മെഷീനോ…. സമയം നോക്കിയപ്പോൾ 5:15….. ദൈവമേ ഇത് ഇന്നലെ തുടങ്ങിയ കരച്ചിൽ ആണോ….. ഇതിനൊന്നും ഉറക്കോം ഇല്ലേ….. ഞാൻ എന്താ ഇവളെ കയറി പിടിച്ചോ… ഇതെന്ത് മൈരിനാണ് ഈ കരയണത്……തിരിഞ്ഞും മറിഞ്ഞും കുറേ നേരം കിടന്നു….ഉറക്കം വരണേ ഇല്ല..
എങ്ങനെ ഉറങ്ങാൻ ആണ് അടുത്ത് ഒരു മെഷീൻ പ്രവർത്തിക്കുകയല്ലേ….നേരെ ബാത്‌റൂമിലേക്ക് പോയി ഒരു കുളി അങ്ങ് പാസ്സാക്കി… അവളോട് മിണ്ടാൻ നിന്നില്ല….എന്താലും അത് ഓഫ് ആക്കാൻ പോണില്ല……നേരെ താഴോട്ട് ചെന്ന് ഒരു ചായ ഉണ്ടാക്കി കുടിച്ചു….ഇത് വരെ ആയിട്ടും ആരും എഴുന്നേറ്റില്ലേ….. ഉമ്മറത്തു പത്രോം വായിച്ചു ഇരിക്കുമ്പോഴാണ് മാതാശ്രീ അങ്ങോട്ട് വന്നത്…… കുറേ എന്തൊക്കെയോ സംസാരിച്ചു….. ഒരു അന്തോം കുന്തോം ഇല്ലാത്ത കുറേ കാര്യങ്ങൾ….കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ അവളപ്പഴും എഴുന്നേറ്റിട്ടില്ല….പോയിട്ട് ഒരു ചവിട്ട് കൊടുക്കാനാണ് തോന്നിയത്….എന്നെ രാത്രി ഒരു പോള കണ്ണടക്കാൻ വിടാതെ അവളിവിടെ പോത്ത് പോലെ കിടക്കുന്നു….. മതി വെറുപ്പിക്കണ്ടാ എന്തേലും കാണിക്കട്ടെ….. ഞാൻ എക്സർസൈസ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴും അവൾ ഉറക്കാണ്….മതി ഇനി ഉറങ്ങാൻ വിട്ടാൽ ആരേലും വന്നു കണ്ടാൽ വിചാരിക്കും ഞാൻ ഇന്നലെ രാത്രി ഉറക്കാഞ്ഞിട്ട് ആണെന്ന്….
“അതേ….എഴുന്നേറ്റെ…8 മണി കഴിഞ്ഞു….ഇനി ബാക്കി പിന്നെ ഉറങ്ങാം ഉറങ്ങാം….!!”