“വിടച്ചാ….മോള് കൊറച്ചൂടി കിടക്കട്ടെ….ഹ്മ്മ്!!”
അയ്യോ 30 വയസ്സുള്ള ഈ തള്ളച്ചിയാണോ മോള്….ആ ചിണുങ്ങല് കണ്ടിട്ട് ഒരു തോഴി വെച്ച് കൊടുക്കാനാണ് തോന്നീത്…… കുരിപ്പ് ഇപ്പഴും കണ്ണ് തുറന്നിട്ടില്ല….. തട്ടി വിളിച്ചപ്പോ അങ്ങോട്ട് തിരിഞ്ഞ് കിടന്നു….ഒരു നിമിഷം അവളുടെ ആ ശരീരം സാകൂതം ഞാൻ നോക്കി നിന്നു….ഒരു നിമിഷം ഞാൻ എന്നെ തന്നെ ശപിച്ചു….ഇത്രേം ഭംഗിയുള്ള ഒരു ശരീരം ആസ്വദിക്കാനുള്ള ഒരുവന്റെ അവസരം ആണ് ഞാൻ ഇല്ലാതാക്കീത്……
“അതേ….അച്ഛന്റെ പുന്നാരമോളൊന്ന് എഴുന്നേൽക്കുവോ….!”
ഇത്തവണ അത്യാവശ്യം കാർക്കശ്യത്തോടെയാണ് ഞാൻ പറഞ്ഞത്….സ്ഥലകാല ബോധം തിരിച്ചു കിട്ടിയ അവൾ തുള്ളി എഴുന്നേറ്റു….
ഞാൻ ഒരു പുച്ഛം അടങ്ങിയ ഭാവത്തോടെ ഒന്ന് ചിരിച്ചു കാണിച്ചു….തിരിഞ്ഞ് നടക്കാൻ ഒരു എന്നെ അവൾ പുറകീന്ന് വിളിച്ചു…..
“അതേ….എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….!” വളരെ വിനയത്തോടെയാണ് അവൾ പറഞ്ഞത്… ഞാൻ അതിന് തിരിഞ്ഞ് തലയാട്ടി കൊണ്ട് പറഞ്ഞോളൂന്ന് പറഞ്ഞു….അതിന്….
“സോറി….. എനിക്ക് ഈ വിവാഹത്തോട് താല്പര്യമില്ല….എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട്….. ഇന്നലെ എല്ലാരോടും ഞാൻ കെഞ്ചി പറഞ്ഞതാണ് എനിക്കീ വിവാഹം വേണ്ടാന്ന്…..അവസാനം അച്ഛൻ ചത്തു കളയും ന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സമ്മതിക്കേണ്ടി വന്നതാണ്…..എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പ്രയാസിണ്ട്….എനിക്ക് ഡിവോഴ്സ് വേണം…..!!”
കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ഇതെന്ത് മൈരാണ് ഇവള് പറയണത് ….. ഇവളുടെ വർത്തമാനം കേട്ടാൽ തോന്നും ഞാൻ നിർബന്ധിച്ചു കെട്ടിച്ചതാന്ന്…എന്താ ഇത് അച്ഛനും മോളും കൂടി കളിക്കുവാണോ….ഞാൻ എന്താ ഇവരുടെ ഒക്കെ കളിപ്പാവയോ…..
“എന്താ….എന്താ നിങ്ങൾ എന്നെ കളിയാക്കുവാണോ….കരഞ്ഞു കാലു പിടിച്ചു തൂറി മെഴുകിയാ നിന്റച്ഛൻ എന്നെ കൊണ്ട് ഈ കല്യാണത്തിന് സമ്മതിപ്പിച്ചേ….!!”
മൈര് പെട്ടെന്ന് വായീന്ന് വന്നു പോയതാണ്….. അവൾ എന്നെ തുറുപ്പിച്ചു നോക്കുന്നുണ്ട്….കണ്ണിപ്പോ താഴെ ചാടും ന്നുള്ള അവസ്ഥേലാണ്……
“ദേ….!!” അവൾ കൈചൂണ്ടി കൊണ്ട് എന്നെ വിരട്ടുന്ന പോലെ ഒന്ന് നോക്കി……
എനിക്ക് ആകെ ഇങ്ങ് വിറഞ്ഞു വന്നു…..എല്ലാരോടും ഉള്ള ഫ്രസ്ട്രേഷനും ദേഷ്യോം വെറുപ്പും കൊണ്ട് ആകെ പിടിവിട്ട സ്ഥിതിയിലാണ് ഞാൻ…..
“എന്താടി നിന്ന് തുള്ളണത്…… ഈ കൈചൂണ്ടലൊക്കെ വീട്ടിൽ വെച്ചാൽ മതി….. ഇത് എന്റെ വീടാ….നിന്റച്ഛനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറിയാൽ അടിച്ചു മോന്ത ഞാൻ പൊ…..!!”
ഞാൻ പറഞ്ഞു തീർന്നില്ല ഉയർന്നു അവളുടെ കൈ എന്റെ നേരെ….. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആ കൈ തടയുമ്പോഴേക്കും അതെന്റെ കവിളിൽ