ഇരിക്കനിണ്ട്….എനിക്ക് ശരിക്കും കലി കയറി….എനിക്ക് ഈ ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം ചിന്തിക്കാൻ കൂടി പറ്റില്ല…… അവള്ടെ തന്തക്കും മനസ്സിൽ വെച്ച് ഞാൻ അത് കഴിക്കാൻ എടുത്തപ്പോഴേക്കും സാധനം ചീത്ത ആയിട്ടുണ്ട്….ന്നാലും കുറച്ച് കഴിച്ചു…..തീരെ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട് മനസില്ല മനസ്സോടെ അത് ബിൻലേക്ക് ഇട്ടു….. ഒന്നും ചോദിക്കാൻ നിന്നില്ല രാത്രിയിലേക്ക് ചപ്പാത്തിയും ടൊമാറ്റോ റോസ്റ്റും ഉണ്ടാക്കി…..മങ്ക ഇനിയും റൂമിൽ നിന്ന് പുറത്ത് ഇറങ്ങീട്ടില്ല….ഫുഡ് ഉണ്ടാക്കി പോയില്ലേ മനസ്സില്ലാ മനസ്സോടെ പോയി വിളിച്ചു…..
“അതേ….ഒന്ന് ഭക്ഷണം കഴിക്കാൻ വരാവോ….!!”
ഫുഡ് കഴിച്ചു കഴിയാറായിട്ടും തമ്പുരാട്ടി എഴുന്നള്ളിയിട്ടില്ല….. പിന്നെയും പോയി ആനയിക്കേണ്ടി വന്നു…..ഭക്ഷണത്തിന്റെ കാര്യായി പോയി…പ്ലേറ്റ് ന്റെ പുറത്ത് മാപ്പ് വരാക്കുവാന്ന് അല്ലാതെ ഒരു വസ്തു കഴിക്കണില്ല…..രണ്ട് കഷ്ണം വായിൽ വെച്ചിട്ട് അവൾ എഴുന്നേറ്റ് പോകാൻ നോക്കി…
“അതേ….എങ്ങോട്ടാ!!!???….. മുഴുവൻ കഴിച്ച് തീർത്തിട്ടെ നീ പോകു…… ഇതൊന്നും നിന്റച്ഛൻ അവിടെ നിന്ന് അയച്ച് തന്നതല്ല….ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കീതാ….രാവിലെ ഉപ്പുമാവും ഉണ്ടാക്കി വെച്ചിട്ട് പോയിട്ട് അതിപ്പോ വന്നിട്ട് ഞാൻ കളയുവാ ചെയ്തേ….ഇതൊക്കെയേ പൈസക്ക് വാങ്ങുന്നതാ…….അത് കഴിച്ച് കഴിഞ്ഞിട്ട് പ്ലേറ്റും കഴുകി വെച്ചിട്ട് പോയ മതി…..!!”
ഞാൻ എന്റെ പ്ലേറ്റും കഴുകി വെച്ച് വരുമ്പോൾ പെണ്ണ് കരഞ്ഞു കൊണ്ട് കഴിക്കാണ്….അവൾക്ക് ഓക്കാനിക്കാൻ ഒക്കെ വരണിണ്ട്….എന്നെ പേടിച്ചു കഴിക്കുവാണ് കക്ഷി…ഒട്ടും കഴിക്കാൻ പറ്റുന്നില്ലാന്ന് അവളുടെ മുഖം കണ്ടാൽ അറിയാം….. ഇനിയും കഴിച്ചാ ചെലപ്പോ അവൾ വാള് വെക്കും…
“മ്മ്… അവിടെ വെച്ചിട്ട് പൊക്കോ…..!!”
എന്തോ അപ്പൊൾ അങ്ങനെ പറയാൻ എനിക്ക് തോന്നി….കേൾക്കേണ്ട താമസം പ്ലേറ്റും അവിടെ വെച്ച് അവൾ കൈ കഴുകാൻ പോയി….ചപ്പാത്തി അത് പോലെ അവള്ടെ പ്ലേറ്റ് ഇൽ ണ്ട്…… എനിക്ക് ഫുഡ് വേസ്റ്റ് ആക്കുന്നത് ചിന്തിക്കാൻ കൂടി പറ്റില്ല… അവളുടെ പ്ലേറ്റിൽ നിന്ന് തന്നെ ഞാൻ ബാക്കി ഫുഡ് കഴിച്ച് തീർത്തു…..ഞാൻ കഴിക്കുന്നത് കണ്ട് അവൾ ഒരു സഹതാപ നോട്ടം നോക്കി….അവളുടെ ഭക്ഷണം കഴിച്ച് സഹായിച്ചത് കൊണ്ടാണോ അതോ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്ന അർത്ഥത്തിൽ ആണോന്ന് ആർക്കറിയാം….. ഒരു മാസ്സം അങ്ങനെ കണ്ണിന്റെ മുന്നീന്ന് പോയി…..ഓഫീസ്, വീട് ഇത് തന്നെ ആയിരുന്നു….അവളും ഞാനും ഇപ്പഴും അത് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും മിണ്ടാറില്ല……എന്റെ ഭാഗ്യത്തിന് ഇപ്പോൾ ഫുഡ് ഒക്കെ അവള് ഉണ്ടാക്കി തരും….. ഭാര്യ ആയത് കൊണ്ട് പൊങ്ങച്ചം പറയുന്നത് അല്ല അസാധ്യ രുചിയാണ് അവളുണ്ടാക്കുന്ന ഓരോ ഭക്ഷണത്തിനും…… ഇടക്കൊക്കെ