ഞാനും എന്തേലും സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാറിണ്ട്…… അടുക്കളയിൽ എന്തേലും തീർന്നാൽ പോലും എന്നോട് മിണ്ടാൻ കഴിയാത്തത് കാരണം ഒന്നും പറയില്ല….എല്ലാം ഞാൻ നോക്കി വാങ്ങി കൊണ്ട് വെക്കും….അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് ഒരു കോള് വരുന്നത്….. സേവ് ചെയ്യാത്ത ഒരു നമ്പർ ആയിരുന്നു…….
“ഹെലോ…..പെട്ടെന്ന് ഒന്ന് വരുവോ….!!”
കരഞ്ഞു കൊണ്ട് അപ്പുറത്ത് നിന്നും മറുപടി വന്നു….. കേട്ട് നല്ല പരിചയം ഉള്ള ശബ്ദം ആണെങ്കിലും വിതുമ്പികൊണ്ടുള്ള സംസാരം ആയതിനാൽ അത്ര വ്യക്തമായില്ല അത്…..അപ്രതീക്ഷിതമായ കോള് ആയിരുന്നത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു…..
“ഹെലോ…ആരായിരുന്നു…..!!”
“അതേ….ഞാനാ ദർശന….. കുളിമുറീന്ന് കാലൊന്ന് തെന്നി….ഒന്ന് പെട്ടെന്ന് വരാവോ….!!”
ഏങ്ങി വലിച്ചു കൊണ്ടാണ് അവളത് പറഞ്ഞു തീർത്തത്…… ആ ശബ്ദത്തിന് തീരെ കനം ഇല്ല…പെണ്ണിന് കാര്യമായിട്ട് എന്തോ പറ്റീട്ടുണ്ട്…… നേരെ SMM ന്റെ കേബിനിലേക്ക് വിട്ടു….. എന്റെ വിവാഹം കഴിഞ്ഞ കാര്യം പറയാഞ്ഞത് കൊണ്ട് തന്നെ ഫ്രണ്ട്നൊരു ആക്‌സിഡന്റ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്….. സമയം ഒരു 10 ആകുന്നെ ഉള്ളൂ….. റോഡിലെ തിരക്കിപ്പഴും കുറഞ്ഞിട്ടില്ല…..എങ്ങനയൊക്കെയോ ആ തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഫ്ലാറ്റിലേക്ക് എത്തി…..ഫ്ലാറ്റിൽ അധികം ആർക്കും ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് അറിയില്ല……ഓടിപിടിച്ചു ലിഫ്റ്റ് ന്റെ അടുത്ത് എത്തുമ്പോൾ അത് 10 നിലേൽ ആണ്….ഇതിനിയെപ്പോ താഴെ എത്താനാണ്….സ്റ്റേയർ ലേക്ക് ഓടി….അങ്ങനെ ഓടിപ്പിടച്ചു റൂമിലേക്ക് എത്തുമ്പോൾ നിലത്ത് ബോധം പോയ അവസ്ഥേൽ കിടക്കുവാണവൾ…നെറ്റി പൊട്ടി ചോര ഒഴുകണിണ്ട്….. അധിക നേരം നോക്കി നില്കാതെ അവളേം പൊക്കിഎടുത്ത് കൊണ്ട് താഴേക്ക് വന്നു…..പിന്നെ അവളേം കൊണ്ട് നൂറേ നൂറിൽ പായുവായിരുന്നു…..ഏറ്റവും അടുത്തുള്ള VHM ലേക്ക് കേറി….പെണ്ണിന്നപ്പോഴും ബോധം വന്നിട്ടില്ല…… ചോര ഇപ്പഴും വരണുണ്ട്….എന്നെ കണ്ട ഉണ്ടനെ നഴ്സുമാർ സ്‌ട്രെചറും ആയി എത്തിയിരുന്നു…… കുറേ നേരം ഞാൻ പുറത്തു വെയിറ്റ് ചെയ്തു…..നെഞ്ച് പെടക്കുവായിരുന്നു….. അവൾക്കൊന്നും പറ്റാണ്ടിരിക്കാൻ സർവേശ്വരനേം വിളിച്ചു….കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു….